
തിരുവനന്തപുരം: ഗവര്‍ണര്‍-എസ് എഫ് ഐ പോര് തുടരുന്നതിനിടെ രാജ്‌ഭവന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. അതേസമയം ഇന്ന് ഗവര്‍ണര്‍ പങ്കെടുക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയിലെ പരിപാടികള്‍ കഴിയും വരെ കടുത്ത സുരക്ഷാ ക്രമീകരണം ഒരുക്കിയിരിക്കുകയാണ് പൊലീസ്.
പരിപാടി കഴിഞ്ഞ് രാത്രിയില്‍ ഗവര്‍ണര്‍ മടങ്ങുംവരെ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് പൊലീസ് പുലര്‍ത്തുന്നത്.
വൈകിട്ട് മൂന്നരയോടെ ‘ശ്രീനാരായണ ഗുരു നവോദ്ധാനത്തിന്റെ പ്രചാരകൻ’ എന്ന വിഷയത്തില്‍ സനാതനധര്‍മ്മ ചെയറിന്റെ സെമിനാര്‍ ഹാളില്‍ നടക്കുന്ന സെമിനാറിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ എസ്‌എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധമടക്കം ഉണ്ടാകാതിരിക്കാൻ കനത്ത പരിശോധന ഉണ്ടാകും.