‘ആറ് പതിറ്റാണ്ടോളം തലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ ഹൃദ്യമായ സ്വരം ജനമനസ്സുകളിൽ സാന്ത്വനമായി തുടരും, ആത്മാവിന് ശാന്തി നേരുന്നു..‘; മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനുശോചിച്ചു

Spread the love

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനുശോചിച്ചു.

video
play-sharp-fill

‘ആറ് പതിറ്റാണ്ടോളം തലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളിൽ എന്നും സാന്ത്വനമായി തുടരുമെന്ന് ​ഗവർണർ പറഞ്ഞു. ആത്മാവിന് ശാന്തി നേരുന്നുവെന്നും ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കേരള ഗവർണർ എന്ന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഗവർണറുടെ അനുശോചനം അറിയിച്ചിരിക്കുന്നത്. രാത്രി 7.53 ഓടെയാണ് തൃശൂർ അമല ആശുപത്രിയിൽ ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളത്തിലും തമിഴിലും ഉൾപ്പെടെ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങളാണ് പി. ജയചന്ദ്രന്റെ ശബ്ദത്തിൽ കാതിൽ തേൻമഴയായി പെയ്തിറങ്ങിയത്. കുറച്ചു നാളായി ചികിത്സയിലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു.