
ഗവര്‍ണര്‍ക്കെതിരായ ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്ത് എല്‍ഡിഎഫ് ; ആര്‍എസ്‌എസിന്റെ ചട്ടുകമെന്ന് വിമര്‍ശനം; ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിൽ
സ്വന്തം ലേഖിക
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായി വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത് എല്‍ഡിഎഫ്.
ഗവര്‍ണര്‍ക്ക് ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് വിമര്‍ശനം. ധനമന്ത്രിയെ പുറത്താക്കാണമെന്ന് നിര്‍ദ്ദേശിച്ചത് ഇതിന്റെ ഭാഗമായാണെന്നും ലഘുലേഖയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടുകള്‍ തോറും ലഘുലേഖാ വിതരണം ചെയ്തു. ചാന്‍സിലറുടെ നീക്കങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും ആര്‍എസ്‌എസിന്റെ ചട്ടുകമായ ഗവര്‍ണറുടെ നടപടികളെ ചെറുത്ത് തോല്‍പ്പിക്കണമെന്നും ലഘുലേഖയില്‍ പറയുന്നു.
ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. ഇടത് മുന്നണിക്കും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിശിത വിമര്‍ശനവുമായി ഗവര്‍ണര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ ജനങ്ങളെയും സര്‍ക്കാരിനെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
ആത്യന്തികമായി ജനങ്ങളെയാണ് കാണുന്നത്. അല്ലാതെ ഗവര്‍ണറെയോ ഏതെങ്കിലും ഒരു സംവിധാനത്തെയോ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. അവസാന വിധി പറയുന്ന ശക്തിയും കരുത്തും ജനങ്ങളാണ്. ആ കരുത്തിന്റെ നേരെ നോക്കി കൊഞ്ഞനം കാട്ടിയിട്ട് കാര്യമില്ല. ശരിയായ നിലപാടെടുത്ത് മുന്നോട്ട് പോവുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.