play-sharp-fill
10 ദിവസത്തിനകം ഗവർണറെ വധിക്കും…!  ഇ- മെയിൽ വഴി ഭീഷണി  സന്ദേശം; കോഴിക്കോട് സ്വദേശി പിടിയിൽ

10 ദിവസത്തിനകം ഗവർണറെ വധിക്കും…! ഇ- മെയിൽ വഴി ഭീഷണി സന്ദേശം; കോഴിക്കോട് സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ. കോഴിക്കോട് സ്വദേശി ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇ- മെയിൽ വഴിയാണ് ഇയാൾ വധഭീഷണി സന്ദേശം അയച്ചത് . 10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു സന്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവർണറുടെ ഓഫീസ് സിറ്റി പൊലിസ് കമ്മീഷണർക്കു നൽകിയ പരാതിയെ തുടർന്ന് സൈബർ പൊലീസ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു.

കോഴിക്കോട് നിന്നാണ് ഇ- മെയിൽ സന്ദേശമെത്തിയതെന്ന വിവരം സൈബർ പൊലീസ് ലോക്കൽ പൊലീസിന് കൈമാറി. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസാണ് ഷംസുദ്ദീൻ അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.