ഗവർണർ ഇനി ബി.ജെ.പി അധ്യക്ഷൻ ; വിക്കിപീഡിയ പേജിൽ പേര് തിരുത്തി ട്രോളന്മാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇനി ബി.ജെ.പി അധ്യക്ഷൻ. ഗവണറുടെ വിക്കിപീഡിയ പേജിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന് കൂട്ടിച്ചേർത്ത് ട്രോളന്മാർ. ഗവർണറും സർക്കാരും തമ്മിലുള്ള കൊമ്പുകോർക്കൽ രൂക്ഷമായതോടെ ഗവർണറെ അനൂകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വിമർശനങ്ങളും നിറയുന്നതിനിടെയാണ് വിക്കിപീഡിയ പേജിലും ഈ തിരുത്തൽ വന്നത്.
ശനിയാഴ്ച രാവിലെ മുതലാണ് അജ്ഞാത യൂസർമാർ ആരിഫ് മുഹമ്മദ് ഖാനെ കുറിച്ചുള്ള വിക്കിപീഡിയ പേജിൽ ഗവർണർക്കൊപ്പം സംസ്ഥാന ബിജെപിയുടെ അധ്യക്ഷൻ എന്ന് കൂടി ചേർത്തത്. പിന്നീട് പലതവണ ഈ പേജിൽ തിരുത്തലുകൾ പ്രത്യക്ഷപ്പെട്ടു. പതിനൊന്ന് തവണയാണ് ഗവർണറുടെ പേജിൽ ശനിയാഴ്ച മാത്രം തിരുത്തലും കൂട്ടിച്ചേർക്കലും നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്രത്തിനെതിരെ സംസ്ഥാനം നിയമപരമായി നീങ്ങുമ്പോൾ
ഗവർണറെ അറിയിക്കണമെന്ന ചട്ടം സർക്കാർ ലംഘിച്ചെന്നുള്ള വിമർശനവും വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസ് സംബന്ധിച്ചും സർക്കാരും ഗവർണറും തമ്മിലുള്ള പോര് അനുദിനം ശക്തമാകുന്നതിനിടെയാണ് വിക്കിപീഡിയ സംഭവം.