video
play-sharp-fill

മാധ്യമങ്ങളെ വിലക്കി ഗവര്‍ണര്‍; റിപ്പോര്‍ട്ടര്‍ ടിവി, മീഡിയാ വണ്‍, കൈരളി ന്യൂസ്, ജയ് ഹിന്ദ് ചാനലുകളെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിലക്കി ഗവര്‍ണര്‍; ഔദ്യോഗിക വിശദീകരണം നല്‍കാതെ രാജ്ഭവന്‍

മാധ്യമങ്ങളെ വിലക്കി ഗവര്‍ണര്‍; റിപ്പോര്‍ട്ടര്‍ ടിവി, മീഡിയാ വണ്‍, കൈരളി ന്യൂസ്, ജയ് ഹിന്ദ് ചാനലുകളെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിലക്കി ഗവര്‍ണര്‍; ഔദ്യോഗിക വിശദീകരണം നല്‍കാതെ രാജ്ഭവന്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഒരു വിഭാഗം മാധ്യമങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിലക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിപ്പോര്‍ട്ടര്‍ ടിവി, മീഡിയാ വണ്‍, കൈരളി ന്യൂസ്, ജയ് ഹിന്ദ് എന്നീ ചാനലുകളെയാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഗവര്‍ണര്‍ വിലക്കിയത്.

മാധ്യമങ്ങളെ ഒഴിവാക്കിയതെന്ന് ഔദ്യോഗികമായി വിശദീകരിക്കാന്‍ രാജ്ഭവന്‍ ഇതുവരെ തയ്യാറായിട്ടില്ല.ഇന്നത്തെ വാര്‍ത്താസമ്മേളനത്തിന് എത്തിയ മാധ്യമങ്ങളെ രാജ്ഭവന്റെ ഗേറ്റില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഗവര്‍ണറുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ പേരുള്ളവരെ മാത്രമാണ് അകത്തേക്ക് കയറ്റിവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനോരമ ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18, ജനം ടിവി തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ മാത്രമാണ് അകത്തേക്ക് കയറ്റിവിട്ടത്.