video
play-sharp-fill

സ്ത്രീ​ധ​നം സ​മ്പ്ര​ദാ​യം ഇ​ല്ലാ​താ​ക്കാൻ ബോ​ധ​വ​ത്ക​ര​ണം തുടങ്ങേണ്ടത് വിദ്യാർത്ഥികളിൽ നിന്ന്; സ്ത്രീ​ധ​നം വാങ്ങില്ലെന്ന സ​ത്യ​പ്ര​സ്താ​വ​ന ഒപ്പിട്ടു വാങ്ങിക്കണം: നിർദ്ദേശവുമായി ഗ​വ​ർ​ണ​ർ

സ്ത്രീ​ധ​നം സ​മ്പ്ര​ദാ​യം ഇ​ല്ലാ​താ​ക്കാൻ ബോ​ധ​വ​ത്ക​ര​ണം തുടങ്ങേണ്ടത് വിദ്യാർത്ഥികളിൽ നിന്ന്; സ്ത്രീ​ധ​നം വാങ്ങില്ലെന്ന സ​ത്യ​പ്ര​സ്താ​വ​ന ഒപ്പിട്ടു വാങ്ങിക്കണം: നിർദ്ദേശവുമായി ഗ​വ​ർ​ണ​ർ

Spread the love

കൊ​ച്ചി: സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്നും അ​തി​നു​ള്ള ന​ട​പ​ടികൾ സ​ർ​വ​ക​ലാ​ശാ​ലാ​യി​ൽ പ്ര​വേ​ശ​നം നേ​ടു​മ്പോ​ൾ ത​ന്നെ ആ​രം​ഭി​ക്ക​ണ​മെന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​വേ​ശ​ന സ​മ​യ​ത്തും ബി​രു​ദം ന​ൽ​കു​ന്ന​തി​ന് മു​മ്പും സ്ത്രീ​ധ​നം വാ​ങ്ങി​ല്ലെ​ന്ന സ​ത്യ​പ്ര​സ്താ​വ​ന ഒ​പ്പി​ട്ട് വാ​ങ്ങ​ണം. സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ഇ​തേ​രീ​തി പി​ന്തു​ട​ര​ണ​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ൽ വൈ​സ് ചാ​ൻ​സി​ല​ർ​മാ​രു​മാ​യു​ള്ള യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേ​ര​ള​ത്തി​ൻറെ സാ​മൂ​ഹ്യ​വും സാ​മ്പ​ത്തി​ക​വും സം​സ്‌​കാ​രി​ക​വു​മാ​യ മ​ണ്ഡ​ല​ത്തി​ൽ സ്ത്രീ​ക​ൾ വ​ലി​യ സം​ഭാ​വ​ന​യാ​ണ് ന​ൽ​കു​ന്ന​ത്. സ്ത്രീ​ധ​നം ഇ​ല്ലാ​താ​ക്കു​ക എ​ന്ന​ത് സ്ത്രീ​ക​ളു​ടെ മാ​ത്രം പ്ര​ശ്‌​ന​മ​ല്ല. എ​ല്ലാ മ​നു​ഷ്യ​രു​ടെ​യും ആ​വ​ശ്യ​മാ​ണ്.

മാ​ധ്യ​മ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ സ​ഹ​ക​ര​ണ​മു​ണ്ടെ​ങ്കി​ൽ ഇ​ത് വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരിൽ നടക്കുന്ന പീഡനങ്ങളും ആത്മഹത്യകളും തുടർക്കഥയായ സന്ദർഭത്തിൽ കഴിഞ്ഞ ദിവസം ഗവർണർ ഇതിനെതിരേ ഉപവാസം നടത്തിയിരുന്നു. അതിൽ രാ​ഷ്‌​ട്രീ​യം കാ​ണേ​ണ്ട​തി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.