
ലഹരി വിഷയത്തില്‍ കേരളം പഞ്ചാബിന് താഴെ; കള്ള് കച്ചവടത്തില്‍ നിന്ന് വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കേണ്ടെന്ന് ഗവര്‍ണര്‍; കൊണ്ടും കൊടുത്തും പോരടിച്ച് മന്ത്രിമാരും ഗവര്‍ണറും രംഗം കൊഴുപ്പിക്കുമ്പോള്‍..!
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യുപിയില്‍ നിന്ന് വന്ന ഗവര്‍ണര്‍ക്ക് വിദ്യാഭ്യാസത്തെ പറ്റി എന്ത് അറിയാം എന്നു ധനമന്ത്രി പരിഹസിച്ചതായി ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ മറുപടി. കള്ള് കച്ചവടത്തില്‍ നിന്ന് വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കേണ്ടെന്നാണു ഗവര്‍ണര്‍ തിരിച്ചടിച്ചത്. നിങ്ങള്‍ എന്റെ കാര്യം നോക്കേണ്ട, നിങ്ങളുടെ കാര്യം നോക്കാനാണ് ഞാന്‍ ഇവിടെ വന്നതെന്നും മന്ത്രി പി രാജീവിനെതിരെ അദ്ദേഹം പറഞ്ഞു.
തന്റെ പ്രവൃത്തികള്‍ വിലയിരുത്താന്‍ നിയമമന്ത്രിക്ക് അധികാരമില്ല. ലോട്ടറിയും മദ്യവും തന്റെ സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗം എന്ന് പറയുന്നത്തില്‍ ലജ്ജിക്കുന്നു. ലഹരി വിഷയത്തില്‍ പഞ്ചാബിന് തൊട്ടു താഴെയാണ് കേരളം. സംസ്ഥാന സര്‍ക്കാരിന് യൂണിവേഴ്‌സിറ്റി വിഷയങ്ങളില്‍ ഇടപെടാന്‍ യാതൊരു അധികാരവുമില്ല എന്ന് സുപ്രിം കോടതി വിധിയുണ്ട്.കള്ള് കച്ചവടത്തില്‍ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കണ്ട- ഗവര്‍ണര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
