‘ഒരു കരിങ്കൊടിയെങ്കിലും ഇനി ഉയര്‍ന്നാല്‍…’; വെല്ലുവിളിച്ച്‌ ഗവര്‍ണര്‍.ഗവര്‍ണറുടെ റൂട്ട്പ്ലാൻ പ്രതിഷേധക്കാര്‍ക്ക് പൊലീസ് ചോര്‍ത്തിയെന്ന് വി.മുരളീധരൻ.

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കരിങ്കൊടി കാണിച്ചാല്‍ താൻ പ്രതിഷേധക്കാരെ ഇറങ്ങി ചെന്ന് കാണുമെന്ന വെല്ലുവിളിയുമായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാൻ.തനിക്ക് നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ മുഖ്യമന്ത്രി ആണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഗവര്‍ണറുടെ റൂട്ട്പ്ലാൻ പ്രതിഷേധക്കാര്‍ക്ക് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും ആരോപിച്ചു.

പത്രത്തില്‍ വന്ന ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് തൻ്റെ വാഹനത്തിന് നേരെ നടന്ന ആക്രമണം ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ വിശദീകരിച്ചത്. പോലീസ് വാഹനങ്ങളില്‍ താൻ പോകുന്ന സ്ഥലത്ത് പ്രതിഷേധക്കാരെ എത്തിച്ചു. തന്നെ ആക്രമിച്ചവര്‍ വിദ്യാര്‍ഥികള്‍ അല്ലെന്നും മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം ഉള്ള ഗുണ്ടകളാണ് ഇതിന് പിന്നിലെന്നും ഗവര്‍ണര്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം പതിനാറിന് കോഴിക്കോട് താൻ എത്തുമ്ബോള്‍ ഒരു കരിങ്കൊടി എങ്കിലും ഉയര്‍ന്നാല്‍ വാഹനത്തില്‍ നിന്നും പ്രതിഷേധക്കാര്‍ക്കരികിലേക്ക് ഇറങ്ങി ചെല്ലുമെന്നും ഗവര്‍ണര്‍ വെല്ലുവിളിച്ചു. ആക്രമിക്കുന്നെങ്കില്‍ തന്നെ നേരിട്ട് ആകാമെന്നും താൻ ഒന്നിനെയും ഭയപ്പെടുന്നില്ല
എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി കേരള ഹൗസില്‍ എത്തി ഗവര്‍ണറെ നേരില്‍ കണ്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി പ്രതിഷേധക്കാര്‍ക്ക് പൊലീസ് ഒത്താശ ചെയ്ത് നല്‍കിയെന്ന് ആരോപിച്ചു. ജീവന് ഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് കാറില്‍ നിന്ന് ഗവര്‍ണര്‍ക്ക് പുറത്തിറങ്ങേണ്ടി വന്നതെന്നും ആ സമയത്ത് പ്രോട്ടോകോള്‍ നോക്കാൻ കഴിയില്ലെന്നും വി മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

കേരള പൊലീസ് സുരക്ഷാ ഒരുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പരാതി ഉള്ള സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് സുരക്ഷ ഒരുക്കാൻ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ഗവര്‍ണറും കേന്ദ്ര മന്ത്രിയും മറുപടി നല്‍കിയില്ല.