
- ക്രൈം ഡെസ്‌ക്
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സാധാരണക്കാരുടെ പണം തട്ടിയെടുക്കുന്ന ആൽഫാമേരി എന്ന കൺസൾട്ടൻസി സ്ഥാപനത്തിനും ആൽഫാമേരിയുടെ കേസുകൾ ഒതുക്കിത്തീർക്കുന്ന പാലാരിവട്ടം പൊലീസിനും എതിരെ മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പൊലീസ് മേധാവിയ്ക്കും പരാതി. പാലാരിവട്ടത്തെ ആൽഫാമേരി കൺസൾട്ടൻസി എന്ന സ്ഥാപനത്തിനും, ഈ സ്ഥാപനത്തിന് സംരക്ഷണം ഒരുക്കുന്ന പാലാരിവട്ടത്തെ പൊലീസുകാരൻ രാജേഷിനുമെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയ്ക്കും പരാതി നൽകിയിരിക്കുന്നത്. ആൽഫാമേരിയുടെ തട്ടിപ്പിന് ഇരയായ സജീഷ് എന്ന യുവാവാണ് ഇപ്പോൾ മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പൊലീസ് മേധാവിയ്ക്കും പരാതി നൽകിയിരിക്കുന്നത്.
ഒരു വർഷം മുൻപ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സജീഷിൽ നിന്നും ആൽഫാമേരി ഗ്രൂപ്പ് രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. രോഗിയായ അച്ഛന്റെ ചികിത്സയ്ക്കായി സജീഷ്് വീടും സ്ഥലവും പണയപ്പെടുത്തി എടുത്ത പത്തു ലക്ഷം രൂപയിൽ നിന്നാണ് രണ്ടു ലക്ഷം രൂപ വിദേശ ജോലി മോഹിച്ച് ആൽഫാ മേരിയ്ക്കു നൽകിയത്. എന്നാൽ, ആൽഫാ മേരി ഗ്രൂപ്പ് ഈ രണ്ടു ലക്ഷം രൂപ തട്ടിയെടുക്കുകയും, സജീഷിന് ജോലിയോ പണം തിരിച്ച് നല്കാതെയുമിരിക്കുകയായിരുന്നു.
ഒരു വർഷത്തിലേറെയായി പണം ലഭിക്കാതെ വന്നതോടെ സജീഷ്് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും, പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്നും സജീഷിനു വാങ്ങി നൽകിയത് ആൽഫാ മേരിയുടെ രണ്ട് വണ്ടിച്ചെക്കുകളാണ്. ഈ ചെക്കുകൾ ബാങ്കിൽ സമർപ്പിച്ചെങ്കിലും പണിമല്ലാതെ മടങ്ങുകയായിരുന്നു. തുടർന്ന് സജീഷ് വീണ്ടും പാലാരിവട്ടം പൊലീസിൽ പരാതി നൽകി. എന്നാൽ, ഈ പരാതി കേട്ടെങ്കിലും ആൽഫാമേരിയ്ക്കു വേണ്ടിയാണ് പൊലീസുകാർ രംഗത്ത് എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്നാണ് സജീഷ് തേർഡ് ഐ ന്യൂസ് ലൈവിനെ ബന്ധപ്പെട്ടത്. സജീഷ് പൊലീസിൽ നൽകിയ പരാതിയുടെ കോപ്പി സഹിതം തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകി. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ആൽഫാ ഗ്രൂപ്പ് സജീഷിനെ ഓഫിസിലേയ്ക്കു വിളി്ച്ചു വരുത്തി. പണം നൽകാമെന്ന ധാരണയിൽ എത്തിച്ചേരുകയും ചെയ്തു. എന്നാൽ, 85000/- രൂപ തരാമെന്നും രണ്ടു ലക്ഷം രൂപയുടെ ചെക്ക്ഇ തിരികെ ഏൽപ്പിക്കണമെന്നും ആൽഫാ മേരി പറയുകയായിരുന്നു. തുടർന്ന്തി ഒത്തുതീർപ്പ് നടക്കാതെ വരികയും തുടർന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയ സജീഷിന്റെ ഫോൺ ബലമായി പിടിച്ചു വാങ്ങിയ സിവിൽ പൊലീസ് ഓഫിസർ രാജേഷ്, സജീഷ് ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്ത തേർഡ് ഐ ്‌ന്യൂസ് ലൈവിന്റെ വാർത്ത ബലമായി ഡിലറ്റ് ചെയ്യിച്ചു. ഇത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സജീഷ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.