
സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍; പടിയിറങ്ങുന്നത് 11,801 പേര്‍; കൂടുതല്‍ പേര്‍ വിരമിക്കുന്നത് ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളില്‍ നിന്ന്
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഇന്ന് പടിയിറങ്ങുന്നത് 11,801 പേര്‍.
ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളില്‍ നിന്നാണ് കൂടുതല്‍ പേര്‍ വിരമിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വര്‍ഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതില്‍ പകുതിയിലേറെ പേരാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഒരുമിച്ച് ഇറങ്ങുന്നത്.
സ്കൂള്‍ പ്രവേശനം മുന്നില്‍ കണ്ട് മെയ് മാസം ജനന തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നതിനാലാണ് ഇത്രയധികം പേരുടെ കൂട്ടവിരമിക്കലുണ്ടായത്.
വിവിധ തസ്തികയനുസരിച്ച് 15 മുതല്‍ 80 ലക്ഷം രൂപ വരെ നല്‍കേണ്ടതിനാല്‍ 1500 കോടിയോളം രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും. എന്നാല്‍ ആനുകൂല്യങ്ങള്‍ നല്‍കാൻ തടസ്സമില്ലെന്നും തുക തടഞ്ഞു വക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ധനവകുപ്പ് അറിയിച്ചു.
Third Eye News Live
0