മൂന്ന് വര്‍ഷം കഴിഞ്ഞ വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലംമാറ്റും; അഴിമതി കേസുകളില്‍ പ്രതികളാകുന്നവരെ പിരിച്ചുവിടുമെന്ന് മന്ത്രി കെ രാജന്‍

മൂന്ന് വര്‍ഷം കഴിഞ്ഞ വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലംമാറ്റും; അഴിമതി കേസുകളില്‍ പ്രതികളാകുന്നവരെ പിരിച്ചുവിടുമെന്ന് മന്ത്രി കെ രാജന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: റവന്യു വകുപ്പിലെ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കാൻ നിര്‍ദ്ദേശം നല്‍കി റവന്യുമന്ത്രി കെ. രാജൻ.

കൈക്കൂലിയിലൂടെ 1.5 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ച വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുവര്‍ഷം തുട‌ര്‍ച്ചയായി വില്ലേജ് ഓഫീസുകളില്‍ തുടര്‍ച്ചയായി സേവനം അനുഷ്ഠിച്ച വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥലം മാറ്റും. റവന്യു ഇന്റലിജൻസ് ശക്തിപ്പെടുത്തും.

എല്ലാ മാസവും ലാൻഡ് റവന്യു കമ്മിഷണറും റവന്യു സെക്രട്ടറിയും മന്ത്രിയും അടങ്ങുന്ന സംഘം ഓരോ ജില്ലയിലും മിന്നല്‍ പരിശോധന നടത്തും.

റവന്യു വകുപ്പില്‍ അഴിമതിക്കേസുകളില്‍ പ്രതികളാകുന്നവരെ പിരിച്ചുവിടുന്നതിനുള്ള നിയമമാര്‍ഗങ്ങള്‍ പരിശോധിക്കാൻ മന്ത്രി നിര്‍ദ്ദേശം നല്‍കി. സസ്പെൻഷൻ കാലയളവില്‍ ശമ്ബളത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാരന് ലഭിക്കും.

സസ്പെൻഷൻ കാലാവധി കഴിഞ്ഞ് സര്‍വീസില്‍ പ്രവേശിച്ചാല്‍ കുടിശിക ശമ്പളം പൂര്‍ണമായി ലഭിക്കും. ഈ സാഹചര്യം ഒഴിവാക്കാൻ ശക്തമായ തെളിവുകള്‍ ശേഖരിച്ച്‌ കുറ്റക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിനുള്ള സാദ്ധ്യതകളാണ് പരിശോധിക്കുന്നത്.