
3000 രൂപ കൈക്കൂലിയുമായി ഹോട്ടലിലെത്താന്‍ നിര്‍ദ്ദേശം; വിജിലന്‍സിനെ വിവരം അറിയിച്ച് പരാതിക്കാരന്‍; സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ പിടിയിലായത് ഇങ്ങനെ…..!
സ്വന്തം ലേഖിക
കൊച്ചി: കൈക്കൂലി കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ പിടിയില്‍.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തെ കെഎസ്‌ഇബി ഓവര്‍സിയര്‍ അബ്‌ദുള്‍ ജബ്ബാറാണ് വിജിലൻസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പരാതിക്കാരനില്‍ നിന്ന് 3000 രൂപ കൈക്കൂലി പണമാണ് ഇയാള്‍ വാങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കുഴ സ്വദേശിയാണ് സംഭവത്തിലെ പരാതിക്കാരൻ. വീട് നിര്‍മ്മാണത്തിന് വേണ്ടി താത്കാലിക വൈദ്യുതി കണക്ഷനെടുക്കാനാണ് ഇദ്ദേഹം കൂത്താട്ടുകുളം കെഎസ്‌ഇബി ഓഫീസിലെത്തിയത്.
ഇയാളോട് അബ്ദുള്‍ ജബ്ബാര്‍ കൈക്കൂലി പണം ആവശ്യപ്പെട്ടു. പണം ഒരു ഹോട്ടലിലെത്തി നല്‍കാനാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.
ഈ വിവരം പരാതിക്കാരൻ നേരിട്ട് വിജിലൻസിനെ അറിയിച്ചു. വിജിലൻസ് ഉദ്യോഗസ്ഥര്‍ നല്‍കിയ പണവുമായി പരാതിക്കാരൻ ഹോട്ടലില്‍ എത്തി.
ഇവര്‍ക്ക് മുൻപേ തന്നെ വിജിലൻസ് ഉദ്യോഗസ്ഥരും ഇതേ ഹോട്ടലില്‍ ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നുണ്ടായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുണ്ടെന്ന് അറിയാതെ വന്ന അബ്ദുള്‍ ജബ്ബാര്‍ പരാതിക്കാരനില്‍ നിന്ന് പണം കൈപ്പറ്റുകയായിരുന്നു.
പിന്നാലെ തൊട്ടടുത്ത സീറ്റുകളിലുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥര്‍ എഴുന്നേറ്റ് പ്രതിയെ കൈയ്യോടെ പിടികൂടി. പരാതിക്കാരൻ വിളിച്ചിട്ടാണ് താൻ വന്നതെന്നും ഇങ്ങനെയൊരു പണി അയാള്‍ ചെയ്യുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നുമാണ് അബ്ദുള്‍ ജബ്ബാര്‍ വിജിലൻസ് ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.