video
play-sharp-fill

എക്‌സൈസ് വകുപ്പില്‍ വനിതാകൾക്കായി തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ; 65 വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തിക സൃഷ്ടിച്ച് ഉത്തരവ് ; ഓരോ ജില്ലയിലും പരമാവധി 7 നിയമനങ്ങൾ ; കോട്ടയം ജില്ലയിൽ പുതിയതായി 5 തസ്തിക

Spread the love

തിരുവനന്തപുരം: എക്‌സൈസ് വകുപ്പില്‍ 65 വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.

നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നാണ് നിയമനം നടത്തുക. ഓരോ ജില്ലയിലും പരമാവധി 7 നിയമനങ്ങളാണ് നടത്തുക.

തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-7, ആലപ്പുഴ-4, കോട്ടയം-5, ഇടുക്കി-2, എറണാകുളം-3, തൃശൂര്‍-4, പാലക്കാട്-5, മലപ്പുറം-4, കോഴിക്കോട്-4, വയനാട്-5, കണ്ണൂര്‍-7, കാസര്‍കോട്-4 എന്നിങ്ങനെയാണ് പുതുതായി സൃഷ്ടിക്കപ്പെടുന്ന തസ്തികകള്‍. റാങ്ക് ലിസ്റ്റിന്റെ കാലാവധി 2025 ഏപ്രില്‍ 16ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group