സർക്കാർ ഉദ്യോഗസ്ഥരിൽ 47% പേരും ജോലിസമയത്ത് മദ്യപിക്കുന്നവർ ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് എക്‌സൈസ്
സ്വന്തം ലേഖകൻ
കൊല്ലം: സർക്കാർ ജീവനക്കാരിൽ 47% പേരും ജോലി സമയത്ത് മദ്യപിക്കുന്നവർ. മദ്യപിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്തു വിട്ട് എക്സൈസ്. ജോലിക്കു കയറുന്നതിനു മുന്‍പുള്ള സമയത്തോ ജോലി സമയത്തോ ആണ് ഇവര്‍ മദ്യപിക്കുന്നതെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. അതേസമയം മദ്യപിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധിയില്‍ 21ല്‍ നിന്നു 23 വയസ് ആയി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ 14 വയസ് മുതലുള്ളവര്‍ മദ്യം ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ പൊതൂ സമൂഹത്തില്‍ 3-5% സ്ത്രീകള്‍ മദ്യപിക്കുന്നുണ്ട്.
സമൂഹത്തിൽ മദ്യപാനം കുറയ്ക്കുന്നതിനായി മദ്യാസക്തിക്കെതിരെ വിവിധ പദ്ധതികള്‍ എക്സൈസ് ആവിഷ്കരിച്ചതായി ഡപ്യുട്ടി കമ്മിഷണര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന പേരിലാകും ക്യാംപെയിന്‍ നടക്കുക. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ ഗ്രന്ഥശാലകള്‍, തൊഴിലാളി സംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സ്പോര്‍ട്സ് കൗണ്‍സില്‍, ക്ഷേമ നിധി ബോര്‍ഡ്, യുവജന സംഘടനകള്‍, പട്ടികജാതി- പട്ടിക വര്‍ഗ വകുപ്പ്, മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണു മദ്യാസക്തിയ്ക്കെതിരെ ക്യാംപയിൻ നടപ്പാക്കുന്നത്. 22- 40 വയസിന് ഇടയിലുള്ളവരിലാണ് കൂടുതല്‍ മദ്യപാനശീലം. അതേസമയം, സംസ്ഥാനത്ത് മദ്യഉപയോഗ വര്‍ധനവിന്റെ തോതില്‍ 2% കുറവുണ്ടായിട്ടുണ്ടെന്നും എക്സൈസ് ഡപ്യുട്ടി കമ്മിഷണര്‍ ജേക്കബ് ജോണ്‍ പറഞ്ഞു.
വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവല്‍ക്കരണ പരിപാടികള്‍, സര്‍ക്കാര്‍ ഓഫിസുകളില്‍ കമ്മിറ്റി രൂപീകരണം, യുവജനങ്ങള്‍ ദീപം തെളിക്കല്‍, കോളനികളില്‍ ബോധവല്‍ക്കരണം, തദ്ദേശം സ്വയംഭരണ- നിയോജക മണ്ഡലം തലങ്ങളില്‍ യോഗങ്ങള്‍, പ്രചാരണ ജാഥകള്‍, സൈക്കിള്‍-ബൈക്ക് റാലി, കൂട്ടയോട്ടം, മനുഷ്യച്ചങ്ങല തുടങ്ങിയവയാണു മദ്യസാ ക്തിയ്ക്കെതിരെ എക്സൈസ് അവതരിപ്പിക്കാനിരിക്കുന്ന പരിപാടികള്‍.