കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തായ്‌ലൻഡ് സർക്കാരിൻ്റെ ക്ഷണം ; 40 അംഗ സംഘത്തിൽ പാലായിൽ നിന്നുള്ള പ്രതിനിധിയും

കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തായ്‌ലൻഡ് സർക്കാരിൻ്റെ ക്ഷണം ; 40 അംഗ സംഘത്തിൽ പാലായിൽ നിന്നുള്ള പ്രതിനിധിയും

തായ്ലന്‍ഡിലേക്കുള്ള മലയാളികളുടെ യാത്ര വര്‍ദ്ധിച്ചതോടെ കേരളത്തിലെ 40 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തായ്‌ലന്‍ഡ് സര്‍ക്കാരിന്റെ ക്ഷണം. തായ്ലന്‍ഡിന്റെ സാധ്യതകള്‍ പരിചയപ്പെടുത്താനും അതുവഴി കേരളത്തില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനുമാണ് ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്‍ഡിന്റെ(TAT) പ്രത്യേക പരിപാടി.

ഓഗസ്റ്റ് 21 മുതല്‍ 25 വരെ നടക്കുന്ന യാത്രയ്ക്കിടെ തായ്ലന്‍ഡിലും കാഞ്ചനബുരിയിലും അവലോകന യോഗങ്ങളും ചേരും. സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രമുഖ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷന്റെ നേതൃത്വത്തിലാണ് (MKTA) ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തായ്ലന്‍ഡിലേക്ക് പോകുന്നത്.

തായ്‌ലാന്റിലെ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ്റ് കമ്പനിയായ ബേസ്ഡ് ഏഷ്യ തായ്‌ലൻഡ് ഡിഎംസി, ബേസ്ഡ് ഏഷ്യ ടിക്കറ്റ് ബുക്കിംഗ് ഏജൻസി എന്നിവരുടെ സഹകരണത്തോടെയാണ് യാത്രാ ക്രമീകരിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശിയ, അന്തർദേശിയ തലത്തിൽ മൈ കേരളാ ടൂറിസം അസോസിയേഷന് ക്ഷണം ലഭിക്കുന്ന ഇരുപത്തിമൂന്നാമത് പരിപാടിയാണിത്. മൈ കേരളാ ടൂറിസം അസോസിയേഷൻ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി ദിലീപ് കുമാർ എന്നിവർ യാത്രക്ക് നേതൃത്വം നൽകും. പാലായിൽനിന്നും പ്രതിനിധിയായി സിറിൾ (CEO) ട്രാവലോകം ഹോളിഡേയ്‌സ് പങ്കെടുക്കും.

Tags :