താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; അതും പിഎസ്‌സി ഇല്ലാതെ; ഇപ്പോള്‍ വന്ന ഒഴിവുകള്‍ ഇതാ

Spread the love

തിരുവനന്തപുരം: താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം. അതും പിഎസ്‌സി ഇല്ലാതെ. ഇപ്പോള്‍ വന്ന ഒഴിവുകള്‍ ഇതാ

1. ജൂനിയർ ഇൻസ്ട്രക്ടർ ആറ്റിങ്ങല്‍ സർക്കാർ പോളിടെക്നിക് കോളേജിന്റെ അധീനതയിലുളള വെഞ്ഞാറമൂട് ജി.ഐ.എഫ്.ഡി. സെന്ററില്‍ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജൂലൈ 2ന് രാവിലെ 10.30 മണിക്ക് ആറ്റിങ്ങല്‍ ഗവ. പോളിടെക്നിക് കോളേജ് നടക്കും. ഇന്റർവ്യൂവില്‍ യോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് എന്നിവയുടെ ഒർജിനലും പകർപ്പുമായി ഉദ്യോഗാർഥികള്‍ നേരിട്ട് ഹാജരാകണം.

2. സീനിയർ പെർഫ്യൂഷനിസ്റ്റ്
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന സീനിയർ പെർഫ്യൂഷനിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയനം നടത്തുന്നതിനായി ജൂലൈ 3 ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജിയില്‍ ബി.എസ്.സി ഡിഗ്രിയും പെർഫ്യൂഷനിസ്റ്റായി 5 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2386000.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. ഗസ്റ്റ് ലക്ച്ചറർ
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജില്‍ സംസ്കൃതം വിഭാഗത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 30ന് രാവിലെ 11ന് നടത്തും. ഉദ്യോഗാർത്ഥികള്‍ക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റർ ചെയ്തിരിക്കണം. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ എല്ലാ അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04902346027.

4. എക്സിക്യൂട്ടീവ് ഡയറക്ടർ
സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്‌ ആൻഡ് ഹിയറിംഗ് (നിഷ്) ല്‍ മുഴുവൻ സമയ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://nish.ac.in/others/career .

5. ജനറല്‍ ആശുപത്രി
നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ഇ.സി.ജി ടെക്നീഷ്യൻ, പവർ ലോണ്‍ട്രി ട്രെയിൻഡ് ഡോബി തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷിക്കാം. ഇ.സി.ജി. ടെക്നീഷ്യൻ വിഎച്ച്‌എസ്സി ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നിഷ്യൻ കോഴ്സും ഒരു വർഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും പവർ ലോണ്‍ട്രി ട്രെയിൻഡ് ഡോബിയ്ക്ക് എട്ടാം ക്ലാസ് പാസും രണ്ട് വർഷത്തില്‍ കുറയാത്ത പവർലോണ്‍ട്രി പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 18 നും 40 നും മധ്യേ. താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 1 ന് വൈകിട്ട് 5 ന് മുൻപായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അപേക്ഷ സമർപ്പിക്കണം. ജൂലൈ 5 ന് രാവിലെ 10 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ വച്ച്‌ അഭിമുഖം നടക്കും.