
സര്‍ക്കാര്‍ ജോലി കിട്ടുമെന്ന് ഉറപ്പുള്ള ഏക സംസ്ഥാനമായി കേരളം മാറി; ഒരുവര്‍ഷം കൊണ്ട് കേരളത്തിൽ ‘പി.എസ്.സി വഴി നടത്തിയത് 15644 നിയമനങ്ങള്‍: ചങ്ങനാശ്ശേരി നവകേരള സദസിൽ മന്ത്രി എം.ബി രാജേഷ്
കോട്ടയം: സര്‍ക്കാര്‍ ജോലി കിട്ടുമെന്നതില്‍ ഉറപ്പുള്ള ഏക സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി എം.ബി രാജേഷ്.
ചങ്ങനാശ്ശേരി എസ്.ബി കോളേജ് മൈതാനത്തെ നവകേരള സദസ് വേദിയില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഒരുവര്‍ഷം കൊണ്ട് ഇന്ത്യയില്‍ 26 സംസ്ഥാനങ്ങളില്‍ പി.എസ്.സി വഴി നിയമനം നടത്തിയത് ആകെ 19146 ആണ്. എന്നാല്‍ കേരളത്തില്‍ ഒരുവര്‍ഷം കൊണ്ട് 15644 നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്ഷേമ പെൻഷനുകള്‍ നല്‍കുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ അഞ്ച് കൊല്ലം കൊണ്ട് 9111 കോടി രൂപയാണ് പെൻഷനായി ചെലവഴിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി സര്‍ക്കാര്‍ ഏഴര കൊല്ലം കൊണ്ട് 57603 കോടി രൂപ പെൻഷൻ ഇനത്തില്‍ മാത്രം ചെലവഴിച്ചു. 20 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനവും കേരളമാണെന്ന് മന്ത്രി പറഞ്ഞു.