
കൊല്ലം : കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു.
29-ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ഡിസംബര്‍ 31 വരെയായിരിക്കും നിയമനം.
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.സി.എ, പി.ജി.ഡി.സി.എ തത്തുല്യമായ 6 മാസം ദൈര്‍ഘ്യമുള്ള അംഗീകൃത കമ്പ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി കോഴ്‌സുമാണ് യോഗ്യത.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം വേണം. പ്രായം 18-40 വയസ്സ്. പ്രതിമാസം 13,500 രൂപയാണ് വേതനം.
ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍, ഒരു സെറ്റ് ഫോട്ടോകോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ എത്തണം.