video

00:00

കൃഷിവകുപ്പ് ഉദ്യോഗസ്ഥനെ നടുറോഡിൽ മർദ്ദിച്ച പ്രതികളെ തിരിച്ചറിഞ്ഞു,​ പ്രതികൾ ഒളിവിൽ ; പോലീസിനെതിരെയും ആരോപണം; പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ വൈകി

കൃഷിവകുപ്പ് ഉദ്യോഗസ്ഥനെ നടുറോഡിൽ മർദ്ദിച്ച പ്രതികളെ തിരിച്ചറിഞ്ഞു,​ പ്രതികൾ ഒളിവിൽ ; പോലീസിനെതിരെയും ആരോപണം; പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ വൈകി

Spread the love

തിരുവനന്തപുരം: ട്രാഫിക് സിഗ്‌നലിൽ ഹോൺ മുഴക്കിയെന്നാരോപിച്ച് നഗരത്തിൽ സർക്കാർ ഉദ്യോഗസ്ഥനെ മർദ്ദിച്ച പ്രതികളെ തിരിച്ചറിഞ്ഞു. കരമന കുഞ്ചാലുംമൂട് സ്വദേശികളായ അഷ്കർ,​ അനീഷ് എന്നിവരാണ് മർദ്ദിച്ചതെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം നീറമൺകരയിലാണ് സംഭവം. കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര സ്വദേശി പ്രദീപിനാണ് മർദനമേറ്റത്. രണ്ട് യുവാക്കൾ ചേർന്നാണ് പ്രദീപിനെ മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. .ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കിയെന്നാരോപിച്ചാണ്പ്ര ദീപിനെ ബൈക്ക് യാത്രക്കാരായ യുവാക്കൾ മർദ്ദിച്ചത്. മുഖത്ത് ഗുരുതര പരിക്കേറ്റ പ്രദീപിന് വായിൽ മൂന്ന് സ്റ്റിച്ചുണ്ട്. സംഭവം നടക്കുന്ന സമയം നീറമൺകരയിൽ ഗതാഗതക്കുരുക്കുണ്ടായിരുന്നു. പ്രദീപിന്റെ വാഹനത്തിന് പുറകിലുള്ളവർ ഹോൺ മുഴക്കിയിരുന്നു. എന്നാൽ പ്രദീപാണ് ഇത് ചെയ്തതെന്ന് ആരോപിച്ച് തൊട്ടുമുന്നിലുണ്ടായിരുന്ന ബൈക്കിലെ രണ്ട് യുവാക്കൾ ഇറങ്ങി വന്ന് മ‌ർദിക്കുകയായിരുന്നു.

കരമന പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഒടുവിൽ ഇന്ന് സി.സി ടിവി ദൃശ്യങ്ങൾ സഹിതം വാർത്ത വന്നതോടെയാണ് പൊലീസിന് അനക്കമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group