
തിരുവനന്തപുരം: സംസ്ഥാനത്തെ ഗവണ്‍മെന്റ് ട്രെയിനിങ് കോളജുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു.
നാച്ചുറല്‍ സയൻസ് വിഷയത്തില്‍ ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവർ കേരള പി.എസ്.സിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് മുഖാന്തിരം ഓണ്‍ലൈൻ അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളജ് വിദ്യാഭ്യാസം (ഗവ ട്രെയിനിങ് കോളജുകള്‍) അസിസ്റ്റന്റ് പ്രൊഫസർ ഇൻ നാച്ചുറല്‍ സയൻസ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 01.
തസ്തിക Assistant Professor in Natural Science
സ്ഥാപനം Collegiate Education (Govt. Training Colleges)
കാറ്റഗറി നമ്പർ 439/2025 – 440/2025
അപേക്ഷ തീയതി 31.12.2025 ബുധൻ
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് യുജിസി അംഗീകരിച്ച നിരക്കില്‍ ശമ്പളം ലഭിക്കും.
പ്രായപരിധി
22നും 50നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ 02.01.1975 നും 01.01.2003 നും
ഇടയില്‍ ജനിച്ചവർ ആയിരിക്കണം
നിയമനം
439/2025 വിജ്ഞാപന പ്രകാരം തസ്തികമാറ്റം വഴിയുള്ള നിയമനമാണ് നടക്കുക. കേരള ജനറല്‍ എഡ്യൂക്കേഷൻ സബോർഡിനേറ്റ് സർവ്വീസിലെ നിശ്ചിത യോഗ്യതയും പരിചയവുമുള്ള ഹെഡ് മാസ്റ്റർമാരില്‍ നിന്നും, ഹൈസ്കൂള്‍
ടീച്ചർമാരില്‍ നിന്നും, സർക്കാർ ഹയർ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകരില്‍ നിന്നും തസ്തിക മാറ്റം വഴിയുള്ള നിയമനം. ഇത് പ്രകാരമുള്ള നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ നേരിട്ടുള്ള
നിയമനം പരിഗണിക്കുകയുള്ളൂ.
യോഗ്യത
ബന്ധപ്പെട്ട വിഷയത്തില്‍ 50%(അൻപത് ശതമാനം) മാർക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം പുലർത്തിയിരിക്കണം.
55% (അൻപത്തിയഞ്ച് ശതമാനം) മാർക്കില്‍ കുറയാതെ നേടിയ എം.എഡ് ബിരുദം.
പ്രൊഫഷണല്‍ യോഗ്യതകള്‍ നേടിയതിനുശേഷം സ്കൂളില്‍ നിന്നോ കോളേജില്‍ നിന്നോ നേടിയിട്ടുള്ള മൂന്നു വർഷത്തെ അദ്ധ്യാപന പരിചയം ഉണ്ടായിരിക്കണം.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനോ അല്ലെങ്കില്‍ സംസ്ഥാന സർക്കാർ പ്രത്യേകം രൂപീകരിച്ച ഏജൻസിയോ ഇതിനായി നടത്തിയ സമഗ്ര പരീക്ഷ (കോംപ്രിഹെൻസീവ് ടെസ്റ്റ്) ജയിച്ചിരിക്കണം.
തുല്യ യോഗ്യതയുള്ളവരില്‍ മലയാള ഭാഷയില്‍ മതിയായ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് മുൻഗണന നല്കുന്നതാണെന്നും പി.എസ്.സി അറിയിച്ചിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



