video
play-sharp-fill
എഴുന്നേറ്റ്  നിൽക്കാൻ ത്രാണിയില്ലാത്ത കെ.വി തോമസ് കഴിഞ്ഞ വർഷം ചികിൽസക്കായി കൈപ്പറ്റിയത് 13.58 ലക്ഷം രൂപ; പടുകിളവൻ  കെ വി തോമസിനെ ക്യാബിനറ്റ് റാങ്കിൽ ഡൽഹിയിൽ  കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു; ഒരു ഉപകാരവുമില്ലാത്തതിനാൽ കോൺഗ്രസ് തള്ളിയ തോമസിനെ സർക്കാർ ചുമക്കുന്നത് മലയാളികളുടെ നികുതി പണം തിന്ന് മുടിക്കാനോ?

എഴുന്നേറ്റ് നിൽക്കാൻ ത്രാണിയില്ലാത്ത കെ.വി തോമസ് കഴിഞ്ഞ വർഷം ചികിൽസക്കായി കൈപ്പറ്റിയത് 13.58 ലക്ഷം രൂപ; പടുകിളവൻ കെ വി തോമസിനെ ക്യാബിനറ്റ് റാങ്കിൽ ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു; ഒരു ഉപകാരവുമില്ലാത്തതിനാൽ കോൺഗ്രസ് തള്ളിയ തോമസിനെ സർക്കാർ ചുമക്കുന്നത് മലയാളികളുടെ നികുതി പണം തിന്ന് മുടിക്കാനോ?

ശ്രുതിക്കുട്ടി പി എസ്

തിരുവനന്തപുരം: കെ വി തോമസ് കഴിഞ്ഞ വർഷം ചികിൽസക്കായി കൈപ്പറ്റിയത് 13.58 ലക്ഷം രൂപയാണ്. വോട്ടു ചെയ്ത് ജയിപ്പിച്ചവന് പനിക്കുള്ള പാരസെറ്റാമോൾ ഗുളിക പോലും സർക്കാർ ആശുപത്രികളിൽ ഇല്ല . ഈ ഗതികെട്ട അവസ്ഥയിലാണ് പ്രത്യേകിച്ച് ഒരു ഉപകാരവുമില്ലാതെ കെ വി തോമസിനെ ഡൽഹിയിൽ നിയമിച്ചത്.

വർഷങ്ങളോളം എംപിയും മന്ത്രിയും എം എൽ എ യുമായിരുന്ന് കോൺഗ്രസിനേയും മലയാളികളേയും വർഷങ്ങളോളം സേവിച്ച് മടുത്തിട്ടാണ് തിരുത തോമ മറുകണ്ടം ചാടിയത്. ഒരു ഉപകാരവുമില്ലാത്തതിനാൽ കോൺഗ്രസ് തള്ളിയ തോമസിനെ സർക്കാർ ചുമക്കുന്നത് കൊണ്ട് മലയാളികളുടെ നികുതി പണം തിന്ന് മുടിക്കാമെന്നുള്ളത് മാത്രമാണ് മിച്ചം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ലക്ഷം രൂപയോളമാണ് ശമ്പളം . എം എൽ എ ആയും, എം പി ആയും, മന്ത്രിയായും ഇരുന്നതിന്റെ പേരിൽ വൻ തുക പെൻഷൻ പറ്റുന്ന കെ.വി തോമസിനെയാണ് ക്യാബിനറ്റ് റാങ്കിൽ നിയമനം നടത്തിയിരിക്കുന്നത്.

13.58 ലക്ഷം രൂപയാണ് കെ വി തോമസ് ഒരു വർഷം ചികിത്സാക്കായി ചിലവാക്കിയിരിക്കുന്നത്. തേർഡ് ഐ ന്യൂസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്. ആരോഗ്യമില്ലാത്ത, എഴുന്നേറ്റ് നിൽക്കാൻ പോലും ത്രാണി ഇല്ലാത്ത കെ വി തോമസ് ഡൽഹിയിൽ ചെന്ന് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് കണ്ടു തന്നെ അറിയണം.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് കെവി തോമസിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിൻറെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് പദവിയിൽ നിയമിക്കാൻ തീരുമാനിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാനത്തിന് വലിയ ബാധ്യതയുണ്ടാക്കുന്ന നിയമനം.അച്ചടക്കലംഘനത്തിന് കോൺഗ്രസ് പുറത്താക്കിയ കെ വിതോമസിന് എട്ടുമാസത്തിന് ശേഷമാണ് പദവി കിട്ടുന്നത്.

എഴുന്നേറ്റ് നിൽക്കാൻ ആവതില്ലാത്ത ചികിത്സാക്കായി വർഷത്തിൽ ലക്ഷങ്ങളോളം ചിലവഴിക്കുന്ന കെ വി തോമസിന് ഇത്തരത്തിലൊരു നിയമനം നൽകിയിരിക്കുന്നതിന്റെ ഔചിത്യം എന്താണ് എന്ന് സാധാരണക്കാരായ ജനങ്ങൾക്ക് എത്ര ആലോചിച്ചാലും മനസിലാകണം എന്നില്ല.

ജനങ്ങൾ നൽകുന്ന നികുതി പണം ഉപയോഗിച്ച് സുഖചികിൽസ നടത്തുകയാണ് ഭരണാധികാരികൾ. ഇവർക്ക് വോട്ട് ചെയ്ത് ജയിപ്പിച്ച പൊതുജനങ്ങളാകട്ടെ അരപ്പട്ടിണിയിലും. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലും, ജനറൽ ആശുപത്രികളിലും ഏറ്റവും മികച്ച ചികിത്സ സൗജന്യമായി ലഭിക്കുമെന്നിരിക്കേയാണ് മന്ത്രിമാരും എംഎൽഎമാരും ലക്ഷങ്ങൾ ചികിത്സാ ചിലവ് ഇനത്തിൽ എഴുതിയെടുക്കുന്നത്.

കോണ്‍ഗ്രസ് വിട്ട് പുതിയ കൂടാരത്തിലെത്തിയ കെ.വി. തോമസിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹിയിലെ പ്രതിനിധിയാക്കിയതിലൂടെ സി.പി.എം. യു.ഡി.എഫ്. ക്യാമ്പിലേക്ക് എറിയുന്നത് വലിയ ഒരു വല തന്നെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ എതിര്‍പാളയത്തിലെ അസ്വസ്ഥത പരമാവധി മുതലെടുക്കുകയാണ് ഭരണപക്ഷത്തിന്റെ തന്ത്രം. അങ്ങനെ നാട്ടുകാരുടെ ചെലവിൽ വീണ്ടും പാർപ്പ് തുടങ്ങുകയാണ് കെ വി തോമസ് തലസ്ഥാനത്ത്. ഇതല്ലെങ്കിൽ പിന്നെ എന്താണ് രാജയോഗം?