
കോഴിക്കോട് : കോഴിക്കോട് മിഠായി തെരുവില്‍ ഗവര്‍ണറുടെ അപ്രഖ്യാപിത സന്ദര്‍ശനവും ചൂണ്ടിക്കാട്ടിയാണ് കത്തിലെ പരാമര്‍ശങ്ങള്‍. കത്തയച്ചത് കഴിഞ്ഞ ദിവസമാണെങ്കിലും ഈ വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല.
വിഐപി എന്ന നിലയിലുള്ള പ്രോട്ടക്കോള്‍ ഗവര്‍ണര്‍ ലംഘിച്ച് യാത്ര ചെയ്‌തെന്നും അതുണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് കത്ത്. രാഷ്ട്രപതിയെ അഡ്രസ് ചെയ്തുകൊണ്ടുള്ള കത്തില്‍ ഗവര്‍ണര്‍ ഭരണഘടന ചുമതല വഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു.
ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് സര്‍ക്കാരിനോടുള്ള വെല്ലുവിളിയെന്ന നിലയില്‍ ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ കോഴിക്കോട് മിഠായി തെരുവില്‍ ജനങ്ങളുടെ നടുവിലേക്കിറങ്ങിയത്. തനിക്കെതിരെ പ്രതിഷേധിക്കുന്ന എസ്‌എഫ്‌ഐയെ അടക്കം വെല്ലുവിളിച്ച് മാനാഞ്ചിറ മൈതാനത്തും ഗവര്‍ണറെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് ഇറങ്ങുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മിഠായി തെരുവില്‍ കച്ചവടക്കാരില്‍ നിന്ന് ഹല്‍വ രുചിച്ചും ആളുകള്‍ക്കൊപ്പം ഫോട്ടെയെടുത്തുമായിരുന്നു ഗവര്‍ണറുടെ നടപ്പ്. പിന്നാലെ മന്ത്രിമാരും മുഖ്യമന്ത്രിയും അടക്കം ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി.



