
പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ കോലം കത്തിച്ച് പുതുവത്സര ആഘോഷം ;എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അടക്കം 10 പേർക്കെതിരെ കേസെടുത്ത് പോലീസ്.
കണ്ണൂര്‍: പയ്യാമ്പലത്ത് ഗവര്‍ണറുടെ കോലം കത്തിച്ച സംഭവത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ കേസെടുത്തു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് അനുശ്രീ അടക്കം പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഐപിസി 143, 147, 149, 285, എന്നീ വകുപ്പുകള്‍ പ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ഞായറാഴ്ച വൈകിട്ടാണ് ഗവര്‍ണറുടെ 30 അടി ഉയരമുള്ള കോലം പയ്യാമ്പലം ബീച്ചില്‍ കത്തിച്ചത്.
ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പയ്യാമ്പലം ബീച്ചില്‍ സംഘടിപ്പിച്ച ഷീ നൈറ്റ് ഫെസ്റ്റിന്‍റെ ഭാഗമായി തടിച്ചുകൂടിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവത്ക്കരിക്കുന്നെന്നും കണ്ണൂരിനെ അപമാനിച്ചെന്നും ആരോപിച്ചായിരുന്നു കോലം കത്തിച്ചുള്ള പ്രതിഷേധം.
Third Eye News Live
0