video
play-sharp-fill
സർക്കാരിനെതിരെ തുടർ നടപടിക്കൊരുങ്ങി ഗവർണർ ; ഭരണഘടനാ വിദഗ്ധരുമായി സംസാരിച്ചു

സർക്കാരിനെതിരെ തുടർ നടപടിക്കൊരുങ്ങി ഗവർണർ ; ഭരണഘടനാ വിദഗ്ധരുമായി സംസാരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ സർക്കാരുമായുള്ള തർക്കത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാനൊരുങ്ങി ഗവർണർ. ഭരണഘടനാ വിദഗ്ധരുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസാരിച്ചു.അതേതുടർന്ന് സുപ്രീംകോടതി വിധികളുടെ വിശാദംശങ്ങളും പരിശോധിക്കുകയാണ്. നിയമ നടപടിക്ക് സാധ്യതയുണ്ടോയെന്നും ഗവർണർ ചോദിക്കുന്നുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിൻറെ നടപടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിൽ തർക്കം ഇപ്പോഴും തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിൻറെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഗവർണറിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. കോടതിയെ സമീപിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വിശദീകരണം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ഇതേതുടർന്ന് ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി വിശദീകരണം നടത്തിയിരുന്നു.

എന്നാൽ സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം ഗവർണർ തള്ളി കളഞ്ഞു. സർക്കാരിൻറെ ഒരു വിശദീകരണവും തൃപ്തികരമല്ലെന്നും ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഗവർണറെ അറിയിക്കാതെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. നിയമപരമായി അത് ശരിയല്ലെന്നാണ് ഗവർണർ പറയുന്നത്.