video
play-sharp-fill

പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെ; മുഖ്യമന്ത്രിക്കെതിരായ ആരോപണം കടുപ്പിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.; തനിക്കെതിരായ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു.

Spread the love

ന്യൂഡൽഹി : പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്.അക്രമികളെ എത്തിച്ചത് പോലീസ് വാഹനത്തിലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വിദ്യാര്‍ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണ്.ആസൂത്രിതമായ പ്രതിഷേധമാണ് തനിക്കെതിരേ ഉണ്ടായത്.

പ്രതിഷേധം കണ്ട് താന്‍ വാഹനത്തില്‍ ഇരിക്കണമായിരുന്നോ എന്നും ഗവര്‍ണര്‍ ചോദിച്ചു. മൂന്നിടത്താണ് തനിക്കെതിരേ പ്രതിഷേധമുണ്ടായത്. വാഹനത്തിന്‍റെ ഗ്ലാസ് പൊട്ടുന്ന തരത്തിലാണ് അക്രമികള്‍ കാറില്‍ ഇടിച്ചത്. ഇവരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. പോലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നത്. അക്രമികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള ദുര്‍ബല വകുപ്പുകള്‍ നിലനില്‍ക്കില്ല. കേരളം ഇന്ത്യയിലാണെന്ന കാര്യം മറക്കരുതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.