കേരള മുൻ ഗവർണർ ത്രിലോകി നാഥ് ചതുർവേദി അന്തരിച്ചു

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: കേരള മുൻ ഗവർണർ ത്രിലോകി നാഥ് ചതുർവേദി (90) അന്തരിച്ചു. നോയിഡയിലെ കൈലാഷ് ആശുപത്രിയിലായിരുന്നു അന്ത്യം. 2004 ഫെബ്രുവരി 25 മുതൽ ജൂൺ വരെയായിരുന്നു ചതുർവേദി കേരള ഗവർണർ പദവി വഹിച്ചിരുന്നത്. മുൻ ഐഎഎസ് ഉദ്യോഗസ്ഥനും 1984 മുതൽ 1989 വരെ ഇന്ത്യയുടെ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലുമായിരുന്നു അദ്ദേഹം. 2002 മുതൽ 2007 വരെ കർണാടക ഗവർണറായും ചതുർവേദി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതിനിടെ, സിക്കന്തർ ഭക്തിന്റെ നിര്യാണത്തെ തുടർന്ന് 2004 ഫെബ്രുവരി 25 മുതൽ ജൂൺ വരെ കേരള ഗവർണറുടെ ചുമതലയും വഹിച്ചു. 1991ൽ ചതുർവേദിക്ക് രാജ്യം പദ്മവിഭൂഷണൻ നൽകി ആദരിച്ചു. 2007ൽ ഗവർണർ സ്ഥാനമൊഴിഞ്ഞതിന് ശേഷം നോയിഡയിലായിരുന്നു താമസം. നിലവിൽ ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ചെയർമാൻ പദവി വഹിച്ചുവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group