play-sharp-fill
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം  നല്‍കാന്‍ പോലും ഖജനാവില്‍ പണമില്ല;സംസ്ഥാനം നേരിടുന്നത്  കടുത്ത സാമ്പത്തിക പ്രതിസന്ധി ; കേരളം കടക്കെണിയില്‍ പെട്ട് നട്ടം തിരിയുമ്പോളും  കെ റെയില്‍ ധൂര്‍ത്തിന് കുറവില്ല

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ഖജനാവില്‍ പണമില്ല;സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി ; കേരളം കടക്കെണിയില്‍ പെട്ട് നട്ടം തിരിയുമ്പോളും കെ റെയില്‍ ധൂര്‍ത്തിന് കുറവില്ല


സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവും മുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ശമ്ബളം നല്‍കാന്‍ പോലും പണമില്ലാത്ത വിധം സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.


പത്ത് ശതമാനം ശമ്ബളം മാറ്റിവെക്കണം എന്ന നിര്‍ദ്ദേശമാണ് ധനവകുപ്പിന് മുന്നിലുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിരുദ്ധ അഭിപ്രായമാണുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബള വിതരണത്തില്‍ പാകപ്പിഴ വന്നാല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്ക് ദോഷം ചെയ്യും എന്നും സിപിഎമ്മും തിരിച്ചറിയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ ശമ്ബളം നല്‍കാന്‍ പണം എവിടെ നിന്നെടുക്കും എന്നറിയാതെ ധനവകുപ്പും നട്ടംതിരിയുകയാണ്.

കേന്ദ്രത്തിനോട് കടമായി ചോദിച്ച 4000 കോടി രൂപ അനുവദിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.എന്നാല്‍ ശമ്ബളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചത്. കഴിഞ്ഞ മാസം ശമ്ബളം മുടങ്ങാതിരിക്കാന്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

25 ലക്ഷത്തില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഈ മാസം മുന്നോട്ടുപോകുന്നത്. നടപ്പു സാമ്ബത്തിക വര്‍ഷം തുടങ്ങിയതിന് ശേഷം ഒന്നിലധികം തവണയായി കേന്ദ്ര സര്‍ക്കാരിനോട് കടമെടുപ്പിനുള്ള അപേക്ഷ നല്‍കി. റിസര്‍വ് ബാങ്ക് ഇതുപ്രകാരം 4000 കോടി പല ഘട്ടമായി ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ കേന്ദ്രം കടമെടുപ്പിനുള്ള അനുമതി നല്‍കിയിട്ടില്ല.

മുന്‍വര്‍ഷങ്ങളില്‍ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കില്‍ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രവാദം. കിഫ്ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സര്‍ക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദേശം. ഇത് ഉള്‍പ്പെടുത്താനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

കണക്കിലെ പൊരുത്തക്കേടിനെപ്പറ്റിയും കോവിഡ്കാലത്ത് അനുവദിച്ച അധികവായ്പവിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും വായ്പയെടുക്കാന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. ഇനിയും വൈകിയാല്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരംതേടാനാണ് തീരുമാനം.

32,425 കോടി രൂപയാണ് സാമ്ബത്തികവര്‍ഷം കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രില്‍ ആദ്യംതന്നെ അനുവദിക്കുകയാണ് പതിവ്. റിസര്‍വ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്. ബാങ്കുകള്‍. എല്‍.ഐ.സി തുടങ്ങിയവയില്‍നിന്നുള്ള വായ്പകളും ഇതില്‍പ്പെടും. റിസര്‍വ് ബാങ്ക് വായ്പാ കലണ്ടര്‍പ്രകാരം ഏപ്രില്‍ 19-ന് (1000 കോടിരൂപ) ,മേയ് രണ്ട് (2000 കോടിരൂപ) മേയ് പത്ത് (1000 കോടിരൂപ) എന്നിങ്ങനെ കടമെടുക്കാനുള്ള ക്രമീകരണം കേരളം നടത്തിയിരുന്നു. കലണ്ടറില്‍ ഉള്‍പ്പെടുത്തിയാലും കടമെടുക്കാന്‍ അതത് സമയം കേന്ദ്രാനുമതി വേണം.

അതേസമയം, ലക്ഷം കോടി രൂപ മുടക്കിയുള്ള സില്‍വര്‍ ലൈന്‍ വിഷയം സജീവമായി നിലനിര്‍ത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. സില്‍വര്‍ ലൈന്‍ പ്രചാരണത്തിന് വീണ്ടും കൈ പുസ്തകമിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതിരടയാള കല്ലിടല്‍ താല്‍കാലികമായി നിര്‍ത്തിയിരിക്കുകയാണെങ്കിലും ജനങ്ങളെ കാര്യങ്ങള്‍ ബോധിപ്പിക്കലാണ് ലക്ഷ്യം. ഇതിനായാണ് രണ്ടാമതും കൈ പുസ്തകം ഇറക്കുന്നത്. അഞ്ച് ലക്ഷം കൈ പുസ്തകങ്ങളാണ് സര്‍ക്കാര്‍ അച്ചടിച്ച്‌ ഇറക്കുന്നത്. ഇതിനായി ഏഴരലക്ഷം രൂപ അനുവദിച്ച്‌ ഉത്തരവിറങ്ങി. നേരത്തെ നാലരക്കോടി ചെലവില്‍ 50 ലക്ഷം കൈപ്പുസ്തകം ഇറക്കിയിരുന്നു

അതേ സമയം തൃക്കാക്കര തോറ്റാല്‍ കെ റെയില്‍ നിര്‍ത്തുമോ എന്ന് വരെ മുഖ്യമന്ത്രിയെ ചലഞ്ച് ചെയ്ത കോണ്‍ഗ്രസ് കുറ്റിക്കുള്ള അവധി ഉയര്‍ത്തി എല്‍ഡിഎഫിനെ കടന്നാക്രമിക്കുന്നു. കുറ്റിയിട്ടാല്‍ മുമ്ബില്ലാത്തവിധം പ്രതിഷേധം കടുപ്പിക്കാന്‍ പാര്‍ട്ടി അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. അതിവേഗപാതയെ ഇപ്പോള്‍ തടഞ്ഞുനിര്‍ത്തുന്നത് കേന്ദ്ര സര്‍ക്കാറെന്നാണ് ബിജെപി പ്രചാരണം.

കല്ലിടലില്‍ അവധി ചര്‍ച്ചയാകുമ്ബോഴും സാധ്യാത പഠനം നിര്‍ത്തിയെന്ന് കെ റെയില്‍ സമ്മതിക്കുന്നില്ല. 190 കിലോമീറ്റര്‍ മാത്രമാണ് ഇതുവരെ സാധ്യതാപഠനം പൂര്‍ത്തിയായത്. ബാക്കിയുള്ളത് 340 കിമി. അതിലേറെയും തെക്കും എറണാകുളം ഉള്‍പ്പെടുന്ന മധ്യകേരളത്തിലും.