video
play-sharp-fill

കത്തോലിക്കാ സഭ സർക്കാരിനോട് തുറന്ന പോരിന്; സമാധാനം തരാത്ത സർക്കാർ ജനങ്ങളെ തെരുവിലിറക്കുന്നു;വിഴിഞ്ഞവും, ബഫര്‍സോണും പിന്‍വാതില്‍ നിയമനങ്ങളും വിഷയമായി

കത്തോലിക്കാ സഭ സർക്കാരിനോട് തുറന്ന പോരിന്; സമാധാനം തരാത്ത സർക്കാർ ജനങ്ങളെ തെരുവിലിറക്കുന്നു;വിഴിഞ്ഞവും, ബഫര്‍സോണും പിന്‍വാതില്‍ നിയമനങ്ങളും വിഷയമായി

Spread the love

തൃശൂർ: കേരളം ദൈവത്തിന് മഹത്വമോ മനുഷ്യര്‍ക്ക് സമാധാനമോ ഇല്ലാത്ത ഇടമാണെന്ന് കത്തോലിക്കാ സഭ. ത്യശൂർ
അതിരൂപതാ മുഖപത്രമായ പുതുവര്‍ഷപ്പതിപ്പിലെ മുഖപ്രസംഗത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത്.

ദൈവത്തിന് മഹത്വമോ മനുഷ്യര്‍ക്ക് സമാധനമോ ഇല്ലാത്ത ഇടമായി കേരളം മാറുന്നുവെന്നാണ് വിമര്‍ശനം.

തുടര്‍ച്ചയായ വികല നയങ്ങള്‍ തെളിയിക്കുന്നത് സര്‍ക്കാരിന്റെ ജനക്ഷേമമുഖമല്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞവും, ബഫര്‍സോണും പിന്‍വാതില്‍ നിയമനങ്ങളും അടക്കമുള്ള വി‍ഷയങ്ങള്‍ നിരത്തിയാണ് സര്‍ക്കാരിനെതിരായ വിമര്‍ശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത് എന്ന തലക്കെട്ടിലാണ് ലേഖനം. ജനക്ഷേമം നോക്കാതെയുള്ള സര്‍ക്കാര്‍ നടപടികള്‍ ജനങ്ങളുടെ സമാധാന ജീവിതം തല്ലിക്കെടുത്തും, മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങള്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതമാകുന്നു, ജനദ്രോഹ നടപടികള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നത് സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നുവെന്നും മുഖപ്പത്രം പയുന്നു.