video
play-sharp-fill
82 കുപ്പി ഗോവൻ വിദേശമദ്യവുമായി രണ്ടു  യുവാക്കൾ അറസ്റ്റിൽ

82 കുപ്പി ഗോവൻ വിദേശമദ്യവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖിക

കൊല്ലം: ഗോവൻ വിദേശമദ്യവുമായി രണ്ടു പേർ കരുനാഗപ്പള്ളിയിൽ പിടിയിലായി. 82 കുപ്പി ഗോവൻ വിദേശമദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വിൽപന സജീവമാകുന്നുവെന്ന പരാതിയെത്തുടർന്നായിരുന്നു എക്‌സൈസ് പരിശോധന നടത്തിയത്.

ആഘോഷ ദിവസങ്ങളിലും ഡ്രൈ ഡേകളിലും ഇവർ കച്ചവടം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാത്രി നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് സമീപം സംശയകരമായി പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ കണ്ടെത്തുകയായിരുന്നു. പരിശോധന നടത്തിയപ്പോൾ ഒരു വാഹനത്തിൽ 37 കുപ്പി ഗോവൻ വിദേശ മദ്യവും രണ്ടാമത്തെ വാഹനത്തിൽ 45 കുപ്പി മദ്യവുമാണ് ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിലുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശികളായ ജോബിൻ തോമസ് , അഖിൽ എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പിടിയിലായവരെ കൂടാതെ നാലുപേർ കൂടി വ്യാജ മദ്യ കച്ചവടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒളിവിൽപോയ ഇവർക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.