സർക്കാർ ആഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഉദ്ധ്യോഗസ്ഥരുടെ കെടു കാര്യസ്ഥതമൂലം.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഫയലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് സർക്കാറിന്റെ അനാസ്ഥ മൂലമാണെന്ന് ഭരണ പരിഷ്‌കരണ കമ്മിഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ. ഉമ്മാശ്ശേരി മാധവൻ ചാരിറ്റി പുരസ്‌കാരം തിരുവനന്തപുരം ജില്ലാ കലക്ടർ ഡോ. കെ വാസുകിക്ക് സമ്മാനിച്ച് സംസാരിക്കവെയാണ് സർക്കാറിനും ഉദ്യോഗസ്ഥർക്കുമെതിരെ അദ്ദേഹം സംസാരിച്ചത്.

വകുപ്പുകളിൽ പലതിലും കെടുകാര്യസ്ഥതയാണ് നിലനിൽക്കുന്നത്. സർക്കാർ സംവിധാനം കാര്യക്ഷമമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നിട്ടും കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും വിഎസ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതക്കുറവാണ് ഇതിലേക്ക് നയിക്കുന്നതെന്നും പലരും ജോലി ചെയ്യുന്നത് തികച്ചും സാങ്കേതികമായാണെന്നും ഈ രീതി തുടർന്നാൽ സാധാരണ ജനങ്ങൾക്ക് നീതി ലഭിക്കില്ലെന്നും പറഞ്ഞ അദ്ദേഹം സർക്കാരിന് ജനങ്ങളോട് പ്രതിബദ്ധതയുണ്ടാവണമെന്നും ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group