video
play-sharp-fill

Friday, May 23, 2025
HomeMainസർക്കാർ നഴ്സുമാർക്ക് തിരിച്ചടി..! വേതനത്തോടെയുള്ള തുടർപഠനം നിർത്തലാക്കി; നടപടി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ...

സർക്കാർ നഴ്സുമാർക്ക് തിരിച്ചടി..! വേതനത്തോടെയുള്ള തുടർപഠനം നിർത്തലാക്കി; നടപടി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ പ്രകാരം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാർ നഴ്സുമാർക്ക് വേതനത്തോടെയുള്ള തുടർപഠനം ഇനിയില്ല. സർക്കാർ സർവ്വീസിലുള്ളവർക്ക് ക്വാട്ട അടിസ്ഥാനത്തിൽ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് പഠിക്കുന്നതിനുള്ള ഡെപ്യൂട്ടേഷൻ ആനുകൂല്യങ്ങൾ നിർത്തലാക്കി. സർക്കാർ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് നഴ്സിങ് സംഘടനകൾക്കുള്ളത്.

രണ്ട് വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് പഠനത്തിന് സർവ്വീസിലുള്ള നിശ്ചിത വിഭാഗം നഴ്സുമാർക്ക് അഡ്മിഷൻ നൽകാറുണ്ട്. സാമ്പത്തികമായി ഉൾപ്പടെ പിന്നിൽ നിൽക്കുന്നവർക്ക് വേതനവും ആനുകൂല്യങ്ങളും സഹിതം തുടർപഠനത്തിനുള്ള ഈ സൗകര്യം ഉപയോഗപ്രദമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ പ്രോസ്പെക്ടസ് പ്രകാരം കോഴ്സിന് സർവ്വീസ് ക്വോട്ടയിൽ നിന്നുള്ളവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള വേതനം, ആനുൂകൂല്യങ്ങൾ എന്നിവ നൽകില്ലെന്നാണ് ഉത്തരവ്. ഇതോടെ, പഠിക്കാൻ പോയാൽ 2 വർഷത്തേക്ക് വേതനം മുടങ്ങുന്നത് ചിന്തിക്കാൻ പറ്റാത്ത സ്ഥിതിയായി.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ശുപാർശ പ്രകാരമാണ് പുതിയ നടപടി. മറ്റ് കോഴ്സുകൾക്കും ഈ സൗകര്യം നിർത്തിയതു കൊണ്ടാമ് നഴ്സിങ് പഠനത്തിലും ഈ തീരുമാനമെന്നാണ് വിശദീകരണം. സർക്കാർ വേതനം പറ്റി ഈ പഠനം പൂർത്തിയാക്കിയാൽ നിശ്ചിതകാലത്തേക്ക് ഇവർ സർക്കാർ സർവ്വീസിൽ തുടരണമെന്ന് വ്യവസ്ഥയുണ്ട്. സർക്കാർ – സ്വകാര്യ മേഖലകളിൽ നിന്ന് നഴ്സുമാരുടെ വിദേശ കുടിയേറ്റം കുത്തനെ കൂടിയിരിക്കെയാണ് പുതിയ തീരുമാനമെന്നതും ശ്രദ്ധേയം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments