
കാഞ്ഞിരപ്പള്ളി : കറിപ്ലാവിൽ വഴി തെറ്റി യെത്തിയതെന്നു കരുതുന്ന ആടിനും പട്ടിക്കും സംരക്ഷണം ഒരുക്കി ഹൗസിങ് ബോർഡ് കോളനിക്കാർ.
ഡാൽമേഷ്യൻ (dalmatian) ഇന ത്തിൽപ്പെട്ട വളർത്തു നായയ്ക്കും ബീറ്റൽ ഇനത്തിൽപ്പെട്ട മുട്ടനാടിനുമാണിവർ സംരക്ഷണം ഒരുക്കി ഉടമകളെ കാത്തിരിക്കുന്നത്.
ഏതാനും ദിവസം മുൻപ് കറി പ്ലാവ് ഭാഗത്തുനിന്ന് എത്തിയ ഇവയ്ക്കു വഴി തെറ്റിയെത്തിയതാകാം എന്ന നിഗമനത്തിൽ ഹൗസിങ് ബോർഡ് കോളനിയിലെ താമസക്കാർ ഇവയ്ക്ക് സംരക്ഷണം സംരക്ഷണം ഒരുക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുവരെ ഉടമസ്ഥർ ആരും തന്നെ എത്തിയിട്ടില്ല. നായയുടെയും ആടിന്റെയും കഴുത്തിൽ ഒരേ തരത്തിലുള്ള മണികൾ കെട്ടിയിട്ടുണ്ട്. ഇരുവരും ഒന്നിച്ചാണു നടക്കുന്നതും കിടക്കുന്നതും ആടിനെ ആരും ഉപദ്രവി ക്കാതിരിക്കാൻ നായ സംരംക്ഷണം തീർക്കുന്നുണ്ടെന്നും ഹൗസിങ് കോളനിയിലുള്ളവർ പറയുന്നു.
അതിനാൽ ഒരു വീട്ടിലെ വളർത്തുമൃഗങ്ങളാകാം ഇവയെന്ന നിഗമനത്തിലാണ് കോളനി നിവാസികൾ. പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ടെന്നും ഉടമസ്ഥർക്ക് പൊലീസ് സ്റ്റേഷനിൽ അറിയിച്ച ശേഷം ഇവയെ കൊണ്ടുപോകാമെന്നും ഹൗസിങ് കോളനി പ്രസിഡന്റ് ബിജു മോൻ ഇമ്മാനുവൽ വാഴയ്ക്കാപ്പാറ അറിയിച്ചു.