
സ്വന്തം ലേഖകൻ
കോട്ടയം: വിട്ടുമാറാത്ത അലർജി മുതൽ വന്ധ്യതയ്ക്ക് വരെ ചികിൽസയുമായി
ഗോപികാസ് ഹോമിയോ ക്ലിനിക്ക് കോട്ടയം ചുങ്കം വാരിശേരി ജംഗ്ഷനിൽ
പ്രവർത്തനമാരംഭിച്ചു

മുൻപ് അയ്മനം നരസിംഹ കോംപ്ലക്സിലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്.
ആരോഗ്യ പരിപാലന രംഗത്ത് വളരെ വേഗം ജനപ്രീതിയാർജിച്ച ഒന്നാണ് ഹോമിയോ ചികിത്സ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് പലരും ആരോഗ്യ സംരക്ഷണത്തിനായി ഹോമിയോ മരുന്നുകളെ മാത്രം ആശ്രയിക്കുന്നു. അത്തരത്തിൽ ഏറ്റവും മികച്ച ചികിൽസ നല്കുന്ന ഹോമിയോ ക്ലിനിക്കാണ് വാരിശേരി ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ച ഡോക്ടർ ഗോപികാസ് ഹോമിയോ ക്ലിനിക്ക്.
ക്ലിനിക്കിലെ ഡോക്ടർ ഗോപിക കുറിച്ചി എൻഎസ്എസ് ഹോമിയോ കോളേജിലെ പഠനത്തിന് ശേഷം ഡോ.ബിനോയ് വല്ലഭശ്ശേരിയുടെ കൂടെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ഗോപികാസ് ക്ലിനിക്ക് അയ്മനത്ത് ആരംഭിച്ചത്. ഇപ്പോൾ കൂടുതൽ സൗകര്യാർത്ഥമാണ് വാരിശേരി ജംഗ്ഷനിലേക്ക് ആശുപത്രി മാറ്റിയത്
വിട്ടുമാറാത്ത ചുമ, പനി, അലർജി, ആസ്മ തുടങ്ങിയ എത്ര പഴകിയ രോഗങ്ങൾക്കും പ്രമേഹം, കൊളസ്ട്രോൾ, ജീവിതശൈലി രോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ, ശിശു രോഗങ്ങൾ, തൈറോയ്ഡ്, മുടി കൊഴിച്ചിൽ, മുഖക്കുരു, അരിമ്പാറ, പാദം വിണ്ടുകീറൽ, വിളർച്ച, അപസ്മാരം, മൈഗ്രേൻ, ഫൈബ്രോയ്ഡ്, ആർത്തവ പ്രശ്നങ്ങൾ തുടങ്ങിയ സ്ത്രീ സംബന്ധമായ രോഗങ്ങൾ, സ്ത്രീ പുരുഷ വന്ധ്യത, മഴക്കാല രോഗങ്ങൾ എന്നിവയ്ക്ക് മികച്ച ചികിത്സ ഈ ഹോസ്പിറ്റലിൽ നിന്നും ലഭിക്കുന്നതാണ്.
ഈ കാലഘട്ടത്തിൽ ഹോമിയോപ്പതി ചികിത്സയ്ക്ക് വളരെയധികം പ്രസക്തിയേറുകയാണ്. കാരണം ലളിതം, സുരക്ഷിതം, പാർശ്വഫല രഹിതം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലപ്രദം. കൂടാതെ ഉയർന്ന ചികിത്സാ ചിലവുകൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ സാധാരണക്കാർക്കും ആശ്രയിക്കാൻ പറ്റിയ ചികിത്സയാണ് ഹോമിയോപ്പതിയെന്ന് ഡോക്ടർ ഗോപിക പറയുന്നു.
തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും മൂന്ന് മുതൽ ആറു മണിവരെയും
ക്ലിനിക്ക് തുറന്ന് പ്രവർത്തിക്കും.
ഫോൺ: 7356499433


