ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ്: ‘അമ്മയെയും എന്നെയും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’, സൈബർ പോലീസിൽ പരാതി നൽകി ഗോപി സുന്ദർ

Spread the love

 

കൊച്ചി: സൈബര്‍ അധിക്ഷേപം നടത്തിയെന്നാരോപിച്ച് സൈബര്‍ പൊലീസിന് പരാതി നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. സുധി എസ് നായര്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് പരാതി. തന്നെയും അമ്മയെയും കമന്റിലൂടെ അപമാനിച്ചെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

 

ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് പരമ്പരാഗത വേഷമണിഞ്ഞ് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. പോസ്റ്റിന് താഴെ വന്ന മോശം കമന്റ് തന്റെ വയസായ അമ്മയെ അടക്കം അപമാനിക്കുന്ന വിധത്തിലുള്ളതായിരുന്നുവെന്നാണ് ഗോപി സുന്ദര്‍ പരാതിയില്‍ പറയുന്നത്.

 

സുധി എസ് നായര്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിന്റെ വിശദാംശങ്ങളും കമന്റുകളും ഗോപി സുന്ദര്‍ നല്‍കിയ പരാതിയിലുണ്ട്. തനിക്കെതിരെ അശ്ലീലവും അപമാനകരവുമായ പരാമര്‍ശം നടത്തിയ വ്യക്തിക്കെതിരെ കേസെടുക്കണമെന്നും തനിക്ക് നീതി ഉറപ്പാക്കണമെന്നും ഗോപി സുന്ദര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group