play-sharp-fill
സ്വർഗ്ഗിയ ശ്യാമപ്രസാദ് മുഖർജിയുടെ സ്മൃതി ദിനം നടത്തി

സ്വർഗ്ഗിയ ശ്യാമപ്രസാദ് മുഖർജിയുടെ സ്മൃതി ദിനം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: ഇന്ത്യൻ ദേശീയ രാഷ്ട്രീയ ചരിത്രത്തിലെ വിസ്മരിയ്ക്കാൻ സാധിക്കാത്ത ഒരു വ്യക്തിത്വമായിരുന്നു ഡോ: ശ്യാമപ്രസാദ് മുഖർജിയെന്നും, ജമ്മു കശ്മീരിന് സവിശേഷ പദവി നൽകിക്കൊണ്ടുള്ള ആർട്ടിക്കിൾ 370-നെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച ആളായിരുന്നെന്നും, ഒരു രാജ്യത്ത് രണ്ടു പതാകയോ, രണ്ടു നിയമ വ്യവസ്ഥയോ, രണ്ടു ഭരണകർത്താക്കളോ പാടില്ലന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് രാജ്യത്തിൻ്റെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ മുൻകൈയെടുത്ത മഹത് വ്യക്തിത്വമായിരുനെന്ന് അഡ്വ. നോബിൾമാത്യു പറഞ്ഞു.


കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 68 ആമത് സ്മൃതിദിനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. അനുസ്മരണ സന്ദേശത്തിന്ശേഷം പുഷ്പാർച്ചനയും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയോജകമണ്ഡലം പ്രസിഡൻറ് അനിൽകുമാർ ടി.ആർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സമിതി അംഗം തോമസ് ജോൺ, ജില്ലാ വൈ. പ്രസിഡൻ്റ് കെ.പി ഭുവനേശ്, യുവമോർച്ച സംസ്ഥാന വൈ. പ്രസിഡൻ്റ് അഖിൽ രവീന്ദ്രൻ, നിയോജക മണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്, കെ. ശങ്കരൻ, സംസ്ഥാന കൗൺസിൽ അംഗം കുസുമാലയം ബാലകൃഷണൻ, കർഷകമോർച്ച ജില്ലാ ജന:സെക്രട്ടറി നന്ദൻ നട്ടാശ്ശേരി, യുവമോർച്ച ജില്ലാ ജന:സെക്രട്ടറി ബിനുമോൻ, ജില്ലാ കമിറ്റി അംഗം പി.ജെ ഹരികുമാർ, വരപ്രസാദ്, നിയോജക മണ്ഡലം സെക്രട്ടറി സുരേഷ് ശാന്തി, നിയോജക മണ്ഡലം ട്രഷറർ വിനു ആർ. മോഹൻ, കർഷകമോർച്ച മണ്ഡലം പ്രസിഡൻറ് മഹേഷ് താമരശ്ശേരി, സെക്രട്ടറി സുമേഷ്, ബിജുമോൻ തുടങ്ങിയവർ സംസാരിച്ചു.