
കോട്ടയം: പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയാണ് നെല്ലിക്ക. ഇരുമ്പ്, ജീവകം ബി, കാല്‍സ്യം എന്നിവ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു.
നെല്ലിക്കയുടെ നീരും അമൃതിന്റെ നീരും പത്ത് മില്ലീലിറ്റർ വീതം എടുത്ത് അതില്‍ ഒരു ഗ്രാം പച്ചമഞ്ഞളിന്റെ പൊടിയും ചേർത്ത് നിത്യവും രാവിലെ കഴിച്ചാല്‍ പ്രമേഹം നിയന്ത്രണ വിധേയമാകും.
ജീവകം സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍.യും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടില്‍ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെല്ലിക്കയുടെ ചില പ്രധാന ഔഷധ ഉപയോഗങ്ങള്‍ :
ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂർണം പശുവിൻ നെയ്യില്‍ കലർത്തി കഴിച്ചാല്‍ ഹൈപ്പർ അസിഡിറ്റിക്ക് ശമനം ലഭിക്കും.
നെല്ലിക്ക അരിക്കാടിയില്‍ ചേർത്ത് അടിവയറ്റില്‍ പുരട്ടിയാല്‍ മൂത്രതടസ്സം മാറികിട്ടും.
മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയില്‍ കാച്ചി തലയില്‍ തേച്ചുകുളിച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. അകാലനരയെ പ്രതിരോധിക്കുവാനും ഇത് നല്ലതാണ്.
ഉണങ്ങിയ നെല്ലിക്കത്തോട് പൊടിച്ച് ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം തലയില്‍ തേച്ചുകുളിക്കുന്നത് തലയിലെ ചർമ രോഗങ്ങളെ തടയും. മാത്രവുമല്ല മുടിക്ക് നല്ല അഴകും ലഭിക്കും.
നെല്ലിക്ക ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കുളിക്കുന്നത് ചർമത്തിലെ ചുളിവുകളകറ്റി നവോൻമേഷം നല്‍കും.
നെല്ലിക്കാ നീരും അമൃതിന്റെ നീരും 10 മില്ലീലിറ്റർ വീതം എടുത്ത് അതില്‍ ഒരു ഗ്രാം പച്ചമഞ്ഞളിന്റെ പൊടിയും ചേർത്ത് നിത്യവും രാവിലെ കഴിച്ചാല്‍ പ്രമേഹം നിയന്ത്രണവിധേയമാകും.
നെല്ലിക്ക ശർക്കര ചേർത്ത് സ്ഥിരമായി കഴിച്ചാല്‍ ശരീരവേദന, ബലക്ഷയം, വിളർച്ച എന്നിവ മാറും.




