video
play-sharp-fill

വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു, നടുറോഡില്‍ തമ്മിൽതല്ലി ഗുണ്ടകൾ ; ആക്രമണം മീൻതട്ട് ഇടുന്നതുമായി ബന്ധപ്പെട്ട്

വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു, നടുറോഡില്‍ തമ്മിൽതല്ലി ഗുണ്ടകൾ ; ആക്രമണം മീൻതട്ട് ഇടുന്നതുമായി ബന്ധപ്പെട്ട്

Spread the love

ആലപ്പുഴ : ചെട്ടികാട് നടുറോഡില്‍ ഗുണ്ടകള്‍ തമ്മില്‍ കത്തിക്കുത്ത്. നിരവധി കേസുകളില്‍ പ്രതികളായ തുമ്പി വിനുവും ജോണ്‍കുട്ടിയുമാണ് ഏറ്റുമുട്ടിയത്.

ഇരുവർക്കും കുത്തേറ്റു. ചെട്ടികാട് ജംഗഷനില്‍ മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തില്‍ കലാശിച്ചതെന്ന് നാട്ടുകാർ പറയുന്നു.ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവമുണ്ടായത്.

ഇവർ തമ്മില്‍ മുൻവൈരാഗ്യമുണ്ടെന്നും പൊലീസ് പറയുന്നു. ഏറ്റുമുട്ടലിനൊടുവില്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. ഇരുവർക്കും കുത്തേറ്റു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി, 2 ആംബുലൻസുകളിലായി ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലും ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായി എന്നും പൊലീസ് വ്യക്തമാക്കുന്നു. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.