പരിപ്പ്: ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവ് ചെയ്തു വരുന്ന നിരവധി വാഹനങ്ങൾ പരിപ്പ് – തൊള്ളായിരം റോഡിൽ എത്തി, കുമരകം ഭാഗത്തേക്ക് പോകാനാവാതെ തിരികെ പോകുന്നു.
നിലവിൽ കോട്ടയം, മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും
കവണാറ്റിൻകര, ചീപ്പുങ്കൽ ഭാഗത്തേക്ക് ഗൂഗിൾ മാപ്പിൽ റൂട്ട് നോക്കിയാൽ, ചെങ്ങളം, കുമരകം വഴിയ്ക്കൊപ്പം കുടയംപടി, പരിപ്പ് റോഡിലൂടെ വന്ന്, പരിപ്പ്, തൊള്ളായിരം, വരമ്പിനകം, മാഞ്ചിറ വഴി കവണാറ്റിൻകരയിലെത്തുന്ന വഴിയും ഗൂഗിൾ മാപ്പിൽ കാണിക്കുന്നതാണ് പല യാത്രക്കാർക്കും വിനയാകുന്നത്. പരിപ്പ് – തൊള്ളായിരം റോഡിൽ കണിയാൻചിറക്ക് പടിഞ്ഞാറു
ഭാഗത്തേയ്ക്ക് വാഹനങ്ങൾക്ക് ഒന്നും സഞ്ചരിക്കാൻ ആവാത്തവിധം ദുഷ്കരമായി കിടക്കുന്ന റോഡാണുള്ളത്. കൂടാതെ മാഞ്ചിറ പാലത്തിലൂടെ വലിയ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കയറി പോകുന്നതിനും ബുദ്ധിമുട്ടുണ്ട്. മാഞ്ചിറ – കവണാറ്റിൻകര റോഡ് തീരെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീതി കുറഞ്ഞതും മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കാൻ പറ്റാത്തതുമാണ്. ഇതൊന്നും അറിയാതെയാണ് പലരും അയ്മനം, ഏനാദി, പരിപ്പ് റോഡ് വഴി കണിയാൻചിറ ഭാഗത്തെത്തി തുടർന്ന് മുന്നോട്ടു പോകാനാവാതെ തിരിച്ചു പോകുന്നത്.
ബന്ധപ്പെട്ട അധികൃതർ ഏനാദി കവലയിലും മറ്റും ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള ബോർഡുകൾ സ്ഥാപിച്ചാൽ ഉപകാരമാകുമെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ ഒരു ബോർഡ് ഉണ്ടെങ്കിലും അത് ശ്രദ്ധിക്കപ്പെടുന്നില്ല.
അനന്തമായി നീളുന്ന കുമരകത്തെ പാലം പണി കാരണം ഡൈവേർട്ട് ചെയ്ത് വിടുന്നതാണെന്ന ധാരണയിലാണ് പലരും ഇതുവഴി വരുന്നത്. രാത്രിയിൽ ഒക്കെ എത്തിയാൽ പലപ്പോഴും അപകടങ്ങൾ വിളിച്ചു വരുത്താൻ സാധ്യത ഉള്ളതിൽ അധികൃതർ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും അടിയന്തര സ്വഭാവത്തോടെ ദിശാ സൂചികകൾ സ്ഥാപിക്കുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.