ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി ശ്രീറാമിന് ഒരു കോടി രൂപ

Spread the love


സ്വന്തം ലേഖകന്‍

video
play-sharp-fill

ആലപ്പുഴ: സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി കെ എല്‍ ശ്രീറാമിന് 1,35,979 യുഎസ് ഡോളര്‍ (ഏകദേശം 1.11 കോടി രൂപ) സമ്മാനം നല്‍കി ഗൂഗിള്‍

സ്‌ക്വാഡ്രന്‍ ലാബ്സ് എന്ന സ്റ്റാര്‍ട്ടപ്പ് നടത്തിവരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശ്രീറാമിനാണ് സമ്മാനം ലഭിച്ചത്. കെ കൃഷ്ണമൂര്‍ത്തിയുടെയും കെ ലിജിയുടെയും മകനാണു ശ്രീറാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൂഗിള്‍ സേവനങ്ങളിലെ പിഴവുകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാമില്‍ 2,3,4 സ്ഥാനങ്ങളാണ് ശ്രീറാം നേടിയത്.

മുമ്പും ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയ ശ്രീറാം ശ്രദ്ധ നേടിയിരുന്നു. കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകള്‍ കമ്പനിയെ അറിയിക്കുകയും ഗൂഗിള്‍ തിരുത്തുകയും ചെയ്യാറാണ് പതിവ്.

കണ്ടെത്തിയ വീഴ്ചകള്‍ റിപ്പോര്‍ട്ടാക്കി നല്‍കുന്നതാണ് ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം. ശ്രീറാമും ചെന്നൈ സ്വദേശിയായ സുഹൃത്ത് ശിവനേഷ് അശോകും ചേര്‍ന്ന് നാല് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി മത്സരത്തിന് അയച്ചത്. അതില്‍ മൂന്നിനും സമ്മാനം ലഭിച്ചു.

സൈബര്‍ കടന്നുകയറ്റങ്ങളില്‍ നിന്നും സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ് കാനഡയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌ക്വാഡ്രന്‍ ലാബ്‌സ് ലക്ഷ്യം വെയ്ക്കുന്നത്.