വിവാഹശേഷം യുവതികള്‍ ഏറ്റവും കൂടുതല്‍ ഗൂഗിള്‍ തിരയുന്നത് എന്താണെന്ന് അറിയാമോ?; പുതിയ ഗവേഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

Spread the love

ഏതൊരു ചെറിയ കാര്യമായാല്‍ പോലും സംശയം തീർക്കാനായി ഗൂഗിളില്‍ തിരയുന്നവരാണ് നമ്മൾ. നിമിഷങ്ങള്‍ക്കുള്ളില്‍ അതിനുള്ള മറുപടിയും ഗൂഗിള്‍ നല്‍കുന്നു.

അത്തരത്തില്‍ വിവാഹശേഷം യുവതികള്‍ ഏറ്റവും കൂടുതല്‍ ഗൂഗിള്‍ തിരയുന്നത് എന്താണെന്ന് അറിയാമോ?. അതിനെ സംബന്ധിച്ച്‌ പുതിയ ഗവേഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വിവാഹശേഷം മിക്ക സ്ത്രീകളും ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും ഉത്തരം തേടുന്നത് ഗൂഗിളിലാണെന്ന് ഈ സർവേയില്‍ പറയുന്നു. പുതുതായി വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരയുന്ന ചോദ്യം എന്തൊക്കെയാണെന്ന് നോക്കിയാലോ?.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹശേഷം മിക്ക സ്ത്രീകളും ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തെരയുന്നത് ഭർത്താവിനെ എങ്ങനെ നിയന്ത്രിക്കാമെന്നാണ്. തന്റെ ഭർത്താവിനെ ഇംപ്രസ് ചെയ്യാനുള്ള വഴികള്‍ മുതല്‍ ഭർത്താവിനെ സന്തോഷിപ്പിക്കാനുള്ള വഴികള്‍, ഭർത്താവിന്റെ പ്രിയപ്പെട്ട ഭക്ഷണത്തിന്റെ പാചകക്കുറിപ്പ് എന്നിവ വരെ കൂടുതലായി തെരയാറുണ്ടെന്നാണ് റിപ്പോർട്ട്. ഗർഭം ധരിക്കാനുള്ള ശരിയായ പ്രായം, ഭർത്താവിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അനുസരിച്ച്‌ കാര്യങ്ങള്‍ അറിയാൻ ഗൂഗിളിനെ ആശ്രയിക്കുന്നു. കൂടാതെ വിവാഹശേഷം എങ്ങനെ ഭർത്താവിന്റെ കുടുംബവുമായി ബന്ധം വളർത്തിയെടുക്കാമെന്നും സ്ത്രീകള്‍ തെരയാറുണ്ട്.

ഇന്ത്യയിലെ സ്ത്രീകള്‍ അവരുടെ പ്രദേശവും ഭർത്താവിന്റെ പ്രദേശവും തമ്മിലുള്ള മതപരമായ ആചാരങ്ങളിലെ വ്യത്യാസം എന്തൊക്കെയാണെന്നും തെരയാറുണ്ട്.