
ഡൽഹി: 2025 അവസാനിക്കാൻ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ സെർച്ച് ചെയ്തതെന്താണെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിള്‍.
ഗൂഗില്‍ ട്രെൻഡ്സില്‍ ഇന്ത്യയെന്ന ഓപ്ഷൻ നല്‍കുമ്പോള്‍ “India’s Year in Search 2025: The A to Z of Trending Searches” ലഭിക്കും. ഈയടുത്ത് അന്തരിച്ച ധർമ്മേന്ദ്ര മുതല്‍ മഹാ കുംഭമേളയും ഇഡലിയും ഓപ്പറേഷൻ സിന്ദൂറും വരെ ലിസ്റ്റിലുണ്ട്.
ഐപിഎല്‍ തന്നെ ആണ് ഈ വർഷവും ഇന്ത്യക്കാർ എറ്റവും കൂടുതല്‍ തെരഞ്ഞ വാക്ക്. കഴിഞ്ഞ വർഷവും ആദ്യ സ്ഥാനത്ത് ഐപിഎല്‍ തന്നെയായിരുന്നു. വാർത്താ സംഭവമെന്ന നിലയില്‍ എറ്റവും കൂടുതല്‍ സെർച്ച് ചെയ്യപ്പെട്ട വാക്ക് മഹാ കുംഭമേളയാണ്.
എറ്റവും കൂടുതല്‍ സെർച്ച് ചെയ്യപ്പെട്ട പേര് യുവ ക്രിക്കറ്റ് താരമായ വൈഭവ് സൂര്യവംശിയുടേതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സിനിമ സയ്യാര ആണ്. രണ്ടാം സ്ഥാനത്ത് കാന്താരയുമുണ്ട്. മൂന്നാം സ്ഥാനത്ത് രജനീകാന്തിന്റെ കൂലിയുമുണ്ട്.
അതേ സമയം മലയാളി താരം ഉണ്ണി മുകുന്ദന്റെ മാർകോ ആറാം സ്ഥാനത്തുണ്ട്. ആളുകളെ സെർച്ച് ചെയ്യുന്നതില്‍ ഭൂരിഭാഗവും ക്രിക്കറ്റ് താരങ്ങളുടെ പേരുകളാണ്. വൈഭവ് കൂടാതെ പ്രിയാൻഷ് ആര്യ, അഭിഷേക് ശർമ, ഷെയ്ക് റഷീദ് എന്നിവരെല്ലാം പിന്നാലെയുണ്ട്.
വനിതാ താരങ്ങളായ ജെമിനാ റോഡ്രിഗസും സ്മൃതി മന്ദാനയും ലിസ്റ്റിലുണ്ട്. സെർച്ച് ചെയ്ത എഐകളില്‍ മുന്നിട്ട് നില്‍ക്കുന്നത് ജെമിനി, ജെമിനി ഫോട്ടോ, ഗ്രോക് എന്നിവയാണ്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഏഷ്യാ കപ്പും, ഐസിസി ചാമ്പ്യൻസ് ട്രോഫിയുമാണ്.



