play-sharp-fill
മോശം മുഖ്യമന്ത്രിയാര്? ഗൂഗിൾ പറയുന്നു പിണറായി വിജയനെന്ന്

മോശം മുഖ്യമന്ത്രിയാര്? ഗൂഗിൾ പറയുന്നു പിണറായി വിജയനെന്ന്


സ്വന്തം ലേഖകൻ

തിരുവനന്തപുരം: പിണറായി വിജയൻ മോശം മുഖ്യമന്ത്രിയെന്ന് ഗൂഗിൾ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിക്കിപീഡിയ പേജാണ് അന്വേഷണത്തിൽ ആദ്യം കാണുക. ഗൂഗിൾ അൽഗോരിതത്തിന്റെ പ്രത്യേകതകൾ കൊണ്ടാണ് ഇത്തരത്തിൽ ഉത്തരങ്ങൾ കിട്ടുന്നതെന്ന് ഐടി വിദഗ്ദർ പറയുന്നു. ശബരിമല വിഷയത്തിൽ സുപ്രീംകോടതി നിലപാട് അംഗീകരിച്ച്, വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്ത്യയൊട്ടുക്കും ബിജെപി വൻ ക്യാംപെയിനിങ്ങാണ് നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ വിശ്വാസവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യൻ വോട്ടർമാരിൽ സ്വാധീനമുണ്ടാക്കാനുള്ള ആയുധമാണ് ശബരിമലയിലെ യുവതി പ്രവേശനത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളെ ബിജെപി ഉയർത്തികൊണ്ടുവരുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശബരിമല പ്രശ്നമുയർത്തി ബിജെപി നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി ഗൂഗിളിലുണ്ടായ അന്വേഷണങ്ങളാകാം ഇത്തരത്തിലൊരു ഉത്തരത്തിന് കാരണം. സമാന ചോദ്യങ്ങളുമായോ ഉത്തരങ്ങളുമായോ ഉള്ള വെബ് പേജുകളിലെക്കുള്ള അന്വേഷണങ്ങളാണ് ഇത്തരത്തിലുള്ള ഉത്തരം ലഭിക്കാൻ ഇടയാക്കുന്നത്. ഇതിന് മുമ്പും ഇത്തരത്തിൽ രസകരമായ ഉത്തരങ്ങളുമായി ഗൂഗിൾ രംഗത്തെത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ‘ഏറ്റവും വലിയ പത്ത് കുറ്റവാളികൾ’ എന്ന് ഗൂഗിളിൽ അന്വേഷിച്ചാൽ നരേന്ദ്രമോദിയിലാണ് എത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group