
കോട്ടയം: സൈബർ തട്ടിപ്പുകള്‍ വൻ ഭീഷണിയായി നാള്‍ക്കുനാള്‍ വളരുകയാണ്. അതിനാല്‍ത്തന്നെ ഓണ്‍ലൈൻ ഇടപാടുകള്‍ പരമാവധി സുരക്ഷിതമാക്കാൻ വൻ കമ്പനികളെല്ലാം ശ്രമിക്കുന്നു.
പലരുടെയും ഇന്റർനെറ്റ് ഉപയോഗത്തിന്റെയും അടിത്തറ ഗൂഗിള്‍ അക്കൗണ്ട് ആണ്. വീടിന് അഡ്രസ് എത്ര പ്രധാനമാണോ, അതിനെക്കാള്‍ പ്രാധാന്യമാണ് ഇന്നത്തെ ജീവിതത്തില്‍ ഇ-മെയില്‍ ഐഡിക്ക് ഉള്ളത്.
എന്തിനും ഏതിനും മെയില്‍ ഐഡി ആവശ്യമാണ്. ലോകത്ത് ഏറ്റവുമധികം പേർ ഉപയോഗപ്പെടുത്തുന്ന ഇ-മെയില്‍ സംവിധാനമാണ് ഗൂഗിളിന്റെ ജിമെയില്‍. ആ ജി-മെയില്‍ ഐഡിയുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണ്. പല നിർണായക സേവനങ്ങളും നാം ജി-മെയില്‍ ഐഡിയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അവയുടെ പാസ്വേഡ് അടക്കം എത്തുക ഈ ഐഡിയിലേക്ക് ആണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇങ്ങനെ പല വിധത്തില്‍ പ്രാധാന്യമുള്ള ജിമെയില്‍ അക്കൗണ്ടുകളുടെ സുരക്ഷ വളരെ പ്രധാനമാണ്. നിലവില്‍ ജിമെയിലിനായി എസ്‌എംഎസ് അടിസ്ഥാനമാക്കിയുള്ള ആറ് അക്ക പ്രാമാണീകരണ (authentication) കോഡുകള്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഘട്ടം ഘട്ടമായി ഈ രീതി നിർത്തലാക്കാനും പകരം കൂടുതല്‍ സുരക്ഷിതമായ ടു- ഫാക്ടർ ഓതന്റിക്കേഷൻ (2FA) രീതിയായി ക്യുആർ കോഡുകള്‍ കൊണ്ടുവരാനും ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നതായി ഫോർബ്‌സിന്റെ പുതിയ റിപ്പോർട്ട് പറയുന്നു.
എസ്‌എംഎസ് രീതി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു സാഹചര്യത്തിലാണ് ഒരു മാറ്റം കൊണ്ടുവരാൻ ഗൂഗിള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. “അടുത്ത കുറച്ച് മാസങ്ങളില്‍, ഞങ്ങള്‍ ഫോണ്‍ നമ്പറുകള്‍ എങ്ങനെ വെരിഫൈ ചെയ്യാം എന്ന് പുനർവിചിന്തനം ചെയ്യും, പ്രത്യേകിച്ച്, ഫോണ്‍നമ്പർ നല്‍കി 6 അക്ക കോഡ് സ്വീകരിക്കുന്നതിന് പകരം, ഫോണിലെ ക്യാമറ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യേണ്ട ഒരു ക്യുആർ കോഡ് നിങ്ങള്‍ കാണും.” എന്ന് ജിമെയില്‍ വക്താവ് റോസ് റിച്ചെൻഡ്രഫർ പറഞ്ഞു.
എസ്‌എംഎസ് അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷൻ ഫിഷിംഗ് തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. കൂടാതെ ടെക്സ്റ്റ് സന്ദേശങ്ങളെ ആശ്രയിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ കമ്പനികളും ഈ പ്രോസസില്‍ ഇടനിലക്കാരായി ഉള്‍പ്പെടുന്നു.
പുതിയ സംവിധാനം ഉപയോഗിച്ച്, ടെക്സ്റ്റ് മെസേജ് വഴി കോഡ് സ്വീകരിക്കുന്നതിന് പകരം ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാർട്ട്‌ഫോണിന്റെ ക്യാമറ ഉപയോഗിച്ച് ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യാം.



