പിക്‌സല്‍ 10 ഫോണുകള്‍ ഇന്ന് അവതരിപ്പിക്കും; മെയ്‌ഡ് ബൈ ഗൂഗിള്‍ ഇവന്‍റ് എങ്ങനെ തത്സമയം കാണാം, ഗൂഗിളിന്‍റെ സര്‍പ്രൈസുകള്‍ എന്തൊക്കെ?

Spread the love

ന്യൂയോര്‍ക്ക്: ഗൂഗിള്‍ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ സീരീസായ പിക്‌സല്‍ 10 (Google Pixel 10 Series) ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ന് അവതരിപ്പിക്കും. ന്യൂയോര്‍ക്കില്‍ വച്ചാണ് ഗൂഗിളിന്‍റെ ‘മെയ്‌ഡ് ബൈ ഗൂഗിള്‍’ (Made by Google 2025) ലോഞ്ച് ഇവന്‍റ് നടക്കുക. ഗൂഗിള്‍ പിക്‌സല്‍ 10, ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ, ഗൂഗിള്‍ പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍, പിക്സല്‍ 10 പ്രോ ഫോള്‍ഡ് എന്നീ സ്‌മാര്‍ട്ട്‌ഫോണുകളാണ് വരും ശ്രേണിയില്‍ പ്രതീക്ഷിക്കുന്നത്. തായ്‌വാനീസ് സെമികണ്ടക്‌ടര്‍ കമ്പനിയായ ടിഎസ്എംസിയുടെ കരുത്തുറ്റ ടെന്‍സര്‍ ജി5 ചിപ്പിലാണ് എല്ലാ ഫോണുകളും വിപണിയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്.

ഗൂഗിള്‍ പിക്‌സല്‍ 10 ലോഞ്ച് ഇന്ത്യന്‍ സമയം, എങ്ങനെ തത്സമയം കാണാം?

ഗൂഗിള്‍ അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി ഗൂഗിള്‍ പിക്‌സല്‍ 10 സീരീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് തത്സമയം സ്ട്രീം ചെയ്യും. ഓഗസ്റ്റ് 20ന് ഇന്ത്യന്‍ സമയം 10.30നാണ് ലൈവ് സ്ട്രീം ആരംഭിക്കുക. നാളെ ഓഗസ്റ്റ് 21ന് ഇന്ത്യന്‍ വിപണിക്കായി പ്രത്യേക ലോഞ്ചും ഉണ്ടായിരിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ലോഞ്ച് ഇവന്‍റില്‍ വിശിഷ്‌ടാതിഥികളുടെ ഒരു നിര തന്നെ ഗൂഗിള്‍ അവതരിപ്പിച്ചേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മെയ്‌ഡ് ബൈ ഗൂഗിള്‍’ ഇവന്‍റില്‍ എന്തൊക്കെ പ്രതീക്ഷിക്കാം?

മെയ്‌ഡ് ബൈ ഗൂഗിള്‍ ഇവന്‍റില്‍ കമ്പനി എന്തൊക്കെയാണ് കരുതിവച്ചിരിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. നവീകരിച്ച ആര്‍ട്ടിഫിഷ്യല്‍ (എഐ) ഫീച്ചറുകള്‍ പിക്സല്‍ 10 സ്‌മാര്‍ട്ട്‌ഫോണുകളിലുണ്ടാകും എന്നാണ് സൂചനകള്‍. ഗൂഗിള്‍ പിക്‌സല്‍ 10 ശ്രേണിയിലെ നാല് ഫോണുകള്‍ക്ക് പുറമെ ഒരു സ്‌മാര്‍ട്ട്‌വാച്ചും (പിക്‌സല്‍ വാച്ച് 4) ഇയര്‍ഫോണും (പിക്‌സല്‍ ബഡ്‌സ് 2എ) ഗൂഗിള്‍ പുറത്തിറക്കിയേക്കും എന്നാണ് അഭ്യൂഹങ്ങള്‍. ഡിസൈനില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടെങ്കിലും ചിപ്പിലും കരുത്തിലും എഐ പ്രകടനത്തിലും പിക്‌സല്‍ 10 നിര ഫോണുകള്‍ ഞെട്ടിക്കും എന്നാണ് സൂചന. പിക്‌സല്‍ 10 ബേസ് മോഡലില്‍ ഗൂഗിള്‍ ആദ്യമായി ട്രിപ്പിള്‍ റിയര്‍ ക്യാമറ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. പുതിയ 5എക്സ് ടെലിഫോട്ടോ ലെന്‍സ് സഹിതമായിരിക്കും ഇത്. നാല് സ്‌മാര്‍ട്ട്‌ഫോണുകളിലും Qi2 മാഗ്‌നറ്റിക് വയര്‍ലെസ് ചാര്‍ജിംഗ് പ്രത്യക്ഷപ്പെട്ടേക്കും.

പിക്‌സല്‍ 10 പ്രോ ഫോള്‍ഡാണ് ഏറ്റവും ആകര്‍ഷകമാകാന്‍ പോകുന്നത്. ഐപി26 റേറ്റിംഗിലുള്ള ആദ്യ ഫോള്‍ഡബിള്‍ ഫോണായിരിക്കും ഇതെന്നാണ് ലീക്കുകള്‍ പറയുന്നത്. അമേരിക്കയില്‍ ഗൂഗിള്‍ പിക്‌സല്‍ 9 സീരീസിലെ അതേ വിലയാണ് 10 നിരയ്ക്കും പ്രതീക്ഷിക്കുന്നത്.