
തിരുവനന്തപുരം: വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ഗുഗിള്‍ പേയിലെ പോക്കറ്റ് മണി എന്ന ഫീച്ചറിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വോയ്‌സ് സന്ദേശങ്ങളും പോസ്റ്റുകളും പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേരള പൊലീസ്.
പ്രസ്‌തുത സന്ദേശങ്ങളില്‍, ഈ ഫീച്ചർ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നതാണെന്നും പൊതുജനങ്ങള്‍ ഇത് ഉപയോഗിക്കരുതെന്നും ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ട്‌ടപ്പെടും എന്നതരത്തിലുള്ള വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. നിങ്ങളുടെ അനുമതിയോ യുപിഐ പിൻ നല്‍കാതെയോ ഗൂഗിള്‍ പേയില്‍ അക്കൗണ്ട് വഴി പണം നഷ്ടപ്പെടാൻ സാധ്യതയില്ല.
ഇത്തരത്തില്‍ പ്രചരിക്കുന്ന ചില വോയ്‌സ് സന്ദേശങ്ങള്‍ പോക്കറ്റ് മണി ഫീച്ചർ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നുവെന്ന തരത്തില്‍ തെറ്റായ ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. ഈ തരത്തിലുള്ള വിവരങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് സംബന്ധിച്ച് നിലവില്‍ സൈബർ തട്ടിപ്പുകള്‍ സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ പൊതുജനങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല.



