play-sharp-fill
കുഞ്ഞഹമ്മദിനും കാശ് പോയി; നിങ്ങളും സൂക്ഷിച്ചോ, ഗൂഗിള്‍ പേ എട്ടിന്റെ പണി തരും; ഗൂഗിള്‍ പേ പണി കൊടുത്ത് പണം പോയെന്ന പരാതി വര്‍ദ്ധിക്കുന്നു

കുഞ്ഞഹമ്മദിനും കാശ് പോയി; നിങ്ങളും സൂക്ഷിച്ചോ, ഗൂഗിള്‍ പേ എട്ടിന്റെ പണി തരും; ഗൂഗിള്‍ പേ പണി കൊടുത്ത് പണം പോയെന്ന പരാതി വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍

കോഴിക്കോട്: ഗൂഗിള്‍ പേ ഉപയോഗിച്ച് പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി നിരവധി ആളുകള്‍ രംഗത്ത്. ഗൂഗിള്‍ പേ , ഫോണ്‍ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്നവര്‍ക്ക് പണം നഷ്ടപ്പെട്ടാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ച് ലഭിക്കാറായിരുന്നു പതിവ്. എന്നാല്‍ പതിവിന് വിരുദ്ധമായി നഷ്ടപ്പെട്ട പണം കിട്ടാറില്ലെന്ന് കുറച്ച് നാളുകളായി വ്യാപക പരാതി ഉയര്‍ന്നു വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ കുഞ്ഞഹമ്മദ് പവങ്ങാട് പങ്ക് വച്ച അനുഭവക്കുറിപ്പ് വൈറലാവുകയാണ്.

കുറിപ്പ് വായിക്കാം;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബര്‍ 19ന് രാത്രി ഞാന്‍ 10,000 രൂപ ഗൂഗിള്‍ പേ വഴി അയച്ചു. അക്കൗണ്ടില്‍ നിന്ന് കേഷ് കുറഞ്ഞെങ്കിലും അയച്ച ആള്‍ക്ക് കിട്ടിയില്ല. പരാതിപ്പെട്ടപ്പോള്‍ 3 പ്രവൃത്തി ദിവസം കാത്തിരിക്കാന്‍ പറഞ്ഞു. 5 ദിവസം കഴിഞ്ഞ് വീണ്ടും പരാതി അയച്ചപ്പോള്‍ +917001799104 ഈ നമ്പറില്‍ നിന്ന് വിളിച്ചു. അവരുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ 10,000 രൂപ കൂടി നഷ്ടമായി.കോഴിക്കോട് സൈബര്‍ സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവര്‍ക്ക് ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞു.എസ്ബിഐ കാരപ്പറമ്പ് പരാതി കൊടുത്തു. കാര്യമായ പ്രതീക്ഷ വേണ്ടെന്ന് അവരും പറഞ്ഞു. എസ്ബിഐയുടെ ഹെല്‍പ് ലൈനില്‍ വിളിച്ചപ്പോള്‍ പണം പോയ വഴി പോലും അവര്‍ക്കും കണ്ടെത്താനായില്ല. കാരണം പറഞ്ഞത് ഗൂഗിള്‍ പേ അവരുടെ ആപ്പല്ല എന്നാണ്. പണം നഷ്ടപ്പെട്ടാല്‍ സഹായിക്കാനാരും ഉണ്ടാവില്ല.എസ്ബിഐ ന്റെ ആപ്പിലൂടെ മാത്രം ഇടപാട് നടത്തുന്നതാണ് നല്ലത്.ദയവായി വഞ്ചിക്കപ്പെടാതിരിക്കുക.