മണൽ മാഫിയയിൽ നിന്നും ഗൂഗിൾ പേയിലൂടെ കൈക്കൂലി വാങ്ങി: എറണാകുളം പുത്തൻകുരിശ് സ്റ്റേഷനിലെ രണ്ട് പൊലീസുകാ‍ര്‍ക്ക് സസ്പെൻഷൻ

Spread the love

പുത്തൻകുരിശ്: മണൽ മാഫിയയിൽ നിന്നും ഗൂഗിൾ പേയിലൂടെ കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് എസ് ഐ മാർക്ക് സസ്പെൻഷൻ.

video
play-sharp-fill

എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ജോയി മത്തായി, അബ്ദുൾ റഹ്മാൻ എന്നിവരെയാണ് റൂറൽ എസ്പി വിവേക് കുമാർ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി അജയ് നാഥ് നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് നടപടി. അബ്ദുൾ റഹ്മാൻ 11,000 രൂപയും ജോയി മത്തായി 4,000 രൂപയുമാണ് കൈക്കൂലി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group