video
play-sharp-fill

ഗൂഗിള്‍ മാപ്പ് ചതിച്ചാശാനെ; കുടുംബം നട്ടപ്പാതിരക്ക് ചെന്നെത്തിയത് പാടത്ത് ; വെള്ളക്കെട്ടിൽ കുടുങ്ങിയ കാർ കയറിട്ടു വലിച്ചു കയറ്റി നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം : ​ഗൂ​ഗിൾ മാപ്പ് നോക്കി വാഹനമോടിച്ച കുടുംബം നട്ടപ്പാതിരയ്ക്ക് എത്തിപ്പെട്ടത് പാടത്ത്. വെള്ളക്കെട്ടിൽ കുടുങ്ങിയ കാർ കയറിട്ടു വലിച്ചു കയറ്റി നാട്ടുകാർ.

പൊന്മുണ്ടത്ത് നിന്ന് പുതുപറമ്പിലേക്കായിരുന്നു തിരൂര്‍ സ്വദേശിയുടെ കുടുംബസമേതമുള്ള യാത്ര. എട്ട് കിലോമീറ്റര്‍ മാത്രമുള്ള ദൂരം ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചായിരുന്നു സഞ്ചാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഗൂഗിള്‍ മാപ്പ് വഴി ഇവര്‍ എത്തിപ്പെട്ടത് പാലച്ചിറയിലെ കുത്തനെയുള്ള ഇറക്കത്തിലാണ്. പിന്നെ വഴി അവസാനിച്ചു. മുന്നില്‍ ആകെയുണ്ടായിരുന്നത് വെള്ളക്കെട്ട് നിറഞ്ഞ പാടം മാത്രം.

തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച്‌ റോഡിലേക്ക് തിരിച്ച്‌ നടന്നു വന്ന് മറ്റൊരു വാഹനം വരുത്തി യാത്ര തുടര്‍ന്നു. പിറ്റേന്ന് രാവിലെ പ്രദേശവാസികള്‍ ചേര്‍ന്ന് വടം ഉപയോഗിച്ചാണ് കാർ റോഡിലേക്ക് എത്തിച്ചത്.