ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവിങ്; പാലത്തില്‍ കയറിയ കാര്‍ ഒഴുക്കില്‍പ്പെട്ട് പുഴയിലേക്ക് മറിഞ്ഞു; മരണ ഭയത്തിലും പൊലീസിന് ലൊക്കേഷൻ അയച്ചത് തുണയായി: യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

കാസർകോട്: ഗൂഗിള്‍ മാപ്പ് നോക്കി ഡ്രൈവ് ചെയ്ത യുവാക്കള്‍ പാലത്തിനു മുകളില്‍ നിന്ന് നിമിഷാർധത്തില്‍ കാറുമായി കുത്തിയൊലിക്കുന്ന പുഴയിലേക്ക് വീണു.

video
play-sharp-fill

ആർത്തലച്ച്‌ ഒഴുകിയ പുഴയില്‍ മരണം മുന്നില്‍ കണ്ടെങ്കിലും മനസാന്നിധ്യത്തോടെ ഇരുവരും ചേർന്ന് പൊലീസിനു ഫോണ്‍ ചെയ്തു. ഗൂഗിള്‍ ലൊക്കേഷൻ അയച്ചു നല്‍കുകയും ചെയ്തു.

തലനാരിഴയ്ക്കാണ് ഇരുവരും ജീവിതത്തിലേക്ക് തിരികെ കയറിയത്.
കാർ ഒഴുകിത്തുടങ്ങിയപ്പോഴേക്കും ഇരുവരും ഡോർ തുറന്ന് പുറത്തെത്തി കടപുഴകിയ മരത്തില്‍ പിടിച്ചുനിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോഴേക്കും പൊലീസില്‍ നിന്ന് വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേനയെത്തി രണ്ടുപേരെയും രക്ഷിച്ചു. കാഞ്ഞങ്ങാട് ഏഴാംമൈല്‍ സ്വദേശി തസ്രീഫ് (36), അമ്ബലത്തറയിലെ അബ്ദുള്‍ റഷീദ് (35) എന്നിവരാണ് കാസർകോട് പളഞ്ചിപ്പുഴയിലകപ്പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടത്.